![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/78/Airforce_forklift.jpg/640px-Airforce_forklift.jpg&w=640&q=50)
ഫോർക്ക്ലിഫ്റ്റ്
From Wikipedia, the free encyclopedia
കുറഞ്ഞ ദൂരത്തേക്ക് വസ്തുക്കൾ ഉയർത്താനും നീക്കാനും ഉപയോഗിക്കുന്ന ഒരു വ്യാവസായിക ട്രക്കാണ് ഫോർക്ക്ലിഫ്റ്റ്. ഇത് ലിഫ്റ്റ് ട്രക്ക്, ജിറ്റ്നി, ഫോർക്ക് ട്രക്ക്, ഫോർക്ക് ഹോസ്റ്റ്, ഫോർക്ക് ലിഫ്റ്റ് ട്രക്ക് എന്നൊക്കെയും അറിയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്ലാർക്ക് ഉൾപ്പെടെയുള്ള വിവിധ കമ്പനികൾ ഫോർക്ക്ലിഫ്റ്റ് വികസിപ്പിച്ചെടുത്തു.[1][2][3] രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫോർക്ക്ലിഫ്റ്റ് ട്രക്കിന്റെ ഉപയോഗവും വികാസവും ലോകമെമ്പാടും വളരെയധികം വികസിച്ചു. ഇന്ന് നിർമ്മാണത്തിലും വെയർഹൗസിംഗിലും ഫോർക്ക്ലിഫ്റ്റുകൾ ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി മാറിയിരിക്കുന്നു. 2013-ൽ ലോകമെമ്പാടുമുള്ള മികച്ച 20 നിർമ്മാതാക്കൾ 30.4 ബില്യൺ ഡോളർ വില്പന നടത്തി. 9,44,405 മെഷീനുകൾ ഈ കാലയളവിൽ വിറ്റു.[4][5]
വസ്തുതകൾ ഫോർക്ക്ലിഫ്റ്റ്, തരം ...
ഫോർക്ക്ലിഫ്റ്റ് | |
---|---|
![]() ഫോർക്ക്ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്ന ഒരു യുഎസ് എയർമാൻ | |
തരം | വാഹനം |
വ്യവസായം | Various |
ഉപയോഗം | Multiple |
ഇന്ധനസ്രോതസ്സ് | പലത്: ഗ്യാസോലിൻ പ്രൊപ്പെയ്ൻ സി.എൻ.ജി. ഡീസൽ ലെഡ് ആസിഡ് ബാറ്ററി ഫ്യുവൽ സെൽ |
Powered | Yes |
ചക്രങ്ങൾ | Various wheel configurations |
Axles | 2–3 |
Components | Power source, Mast, Frame, Counterweight, Cab, Axles, Wheels, Overhead Guard, Load Backrest, Hydraulic Pump, Hydraulic Lines, Hydraulic Controls, Hydraulic Cylinders and Attachments |
അടയ്ക്കുക