ഫെർഡിനാന്റ് മഗല്ലൻ
From Wikipedia, the free encyclopedia
ഒരു പോർച്ചുഗീസ് സഞ്ചാരിയായിരുന്നു ഫെർഡിനാന്റ് മഗല്ലൻ (ജനനം: വസന്തകാലം 1480 – മരണം: ഏപ്രിൽ 27, 1521). പോർച്ചുഗലിലെ സബ്രോസ ജില്ലയിൽ ജനിച്ച അദ്ദേഹം ആ രാഷ്ട്രത്തിന്റെ പല നാവിക സംരംഭങ്ങളിലും പങ്കെടുത്തെങ്കിലും ഒടുവിൽ സർക്കാരിന്റെ അപ്രീതിക്കു പാത്രീഭവിച്ചു. തുടർന്ന് സ്പെയിനിലെ സർക്കാരിന്റെ ആശ്രയം തേടിയ അദ്ദേഹം പതിനെട്ടു വയസ്സു മാത്രമുണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ, പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലേക്ക് ജലമാർഗ്ഗം കണ്ടെത്താനുള്ള പര്യവേഷണത്തെ പിന്തുണക്കാൻ സമ്മതിപ്പിച്ചു.[1] വിഷമം പിടിച്ച ആ യാത്രയിൽ മഗല്ലന്റെ പര്യവേഷകസംഘം, തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനു കുറുകേ തെക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശാന്തസമുദ്രത്തിലേക്കുള്ള മഗല്ലൻ കടൽപ്പാത കണ്ടെത്തി. എന്നാൽ ഫിലിപ്പീൻസിലെ സീബു ദ്വീപിന്റെ ഭരണാധികാരി മാക്ടാൻ ദ്വീപിലെ ശത്രുവിനെതിരെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു.
ഫെർഡിനാന്റ് മഗല്ലൻ | |
---|---|
ജനനം | വസന്തകാലം, 1480 സബ്രോസ, പോർച്ചുഗൽ |
മരണം | 1521 ഏപ്രിൽ 27 സെബു, ഫിലിപ്പിൻസ് |
മറ്റ് പേരുകൾ | pt: Fernão de Magalhães es: ഹെർനാണ്ടോ ഡ മഗല്ലനാസ് |
അറിയപ്പെടുന്നത് | ഭൂമി ചുറ്റിയുള്ള ആദ്യത്തെ കപ്പൽ യാത്രയുടെ കപ്പിത്താനായിരുന്നു; മഗല്ലൻ കടലിടുക്ക് കണ്ടെത്തി. |
മഗല്ലനിക് പെൻഗ്വിനിന് ഈ പേര് ലഭിച്ചത് ഇദ്ദേഹത്തിൽ നിന്നാണ്. മഗല്ലന്റെ മേഘപടലങ്ങൾ (സമീപത്തുള്ള ചെറിയ ഗാലക്സികളാണിവ എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു), ചന്ദ്രനിലെയും ചൊവ്വയിലെയും ഇദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ക്രേറ്ററുകൾ [2] എന്നിവ കണ്ടെത്തിയ ആദ്യ യൂറോപ്യനാണ് ഇദ്ദേഹം. [3]