ഓസ്കാർ ജേതാവായ ഇറ്റാലിയൻ ചലച്ചിത്രസംവിധായകനായിരുന്നു ഫെഡെറികോ ഫെല്ലിനി (ജനുവരി 20, 1920 - ഒക്ടോബർ 31, 1993). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന സം‌വിധായകരിലൊരാളായി പരിഗണിക്കപ്പെടുന്നു[1]. ഇദ്ദേഹത്തിനേ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നല്ല വിദേശഭാഷാചിത്രത്തിനുള്ള ഏറ്റവും കൂടുതൽ തവണ വാങ്ങി ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ഇദ്ദേഹം.[2]

വസ്തുതകൾ ഫെഡെറികോ ഫെല്ലിനി, സജീവ കാലം ...
ഫെഡെറികോ ഫെല്ലിനി
Thumb
സജീവ കാലം(1945 - ഫെല്ലിനിയുടെ മരണം വരെ)
ജീവിതപങ്കാളി(കൾ)ഗിലിയെറ്റ മസിന (1943 - 1994)
അടയ്ക്കുക

ജീവിതരേഖ

1920 ജനുവരി 20 ന്‌ ഇറ്റലിയിലെ റിമിനിയിൽ ജനിച്ചു. ചലച്ചിത്രജീവിതത്തിലെ ആദ്യകാലത്ത് തിരക്കഥകൾ എഴുതുകയായിരുന്നു ജോലി. 1943-ൽ നടിയായ ഗിലിയെറ്റ മസിനയെ വിവാഹം ചെയ്തു. ഫെല്ലിനിയുടെ മരണം വരെ ഇവർ വിവാഹിതരായിരുന്നു. Rome, Open City എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയ്ക്ക് 1947-ൽ ആദ്യത്തെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചു.

ആൽബർട്ടോ ലാറ്റുവാഡയുമായിച്ചേർന്ന് 1950-ൽ സം‌വിധാനം ചെയ്ത Luci del varietà എന്ന ചിത്രവുമായാണ്‌ സം‌വിധാനരംഗത്തേക്ക് കടന്നുവന്നത്. Lo sceicco bianco ആണ്‌ ഒറ്റയ്ക്ക് സം‌വിധാനം ചെയ്ത ആദ്യത്തെ ചിത്രം. 1951-ലായിരുന്നു ഇത്. ആദ്യസിനിമകൾ സാമ്പത്തികമായും നിരൂപകരുടെ അടുത്തും പരാജയമായിരുന്നു.

1953-ൽ പുറത്തിറങ്ങിയ I Vitelloni എന്ന ചിത്രമാണ്‌ സാമ്പത്തികമായി വിജയം കണ്ട ആദ്യ ചിത്രം. ഇത് നിരൂപകശ്രദ്ധയും പിടിച്ചുപറ്റി. 1954-ലെ La Strada എന്ന ചിത്രം മികച്ച വൈദേശികഭാഷാചിത്രത്തിനുള്ള ഓസ്കാർ നേടി. ഫെല്ലിനിയുടെ ആദ്യത്തെ ഓസ്കാറായിരുന്നു ഇത്. ഇതിനുശേഷം Le notti di Cabiria (1957), Otto e Mezzo (1963), Amarcord (1973) എന്നീ ഫെല്ലിനി ചിത്രങ്ങളും ഈ പുരസ്കാരം നേടി.

1993-ൽ ചലച്ചിത്രത്തിനുള്ള സമഗ്രസംഭാവനകൾക്കുള്ള ഓസ്കാർ ഫെല്ലിനിക്ക് ലഭിച്ചു. അതേ വർഷം ഒക്ടോബർ 31ന്ശ്വാസകോശകാൻസർ ബാധിച്ച് അന്തരിച്ചു.

അവലംബം

കൂടുതൽ വായനയ്ക്ക്

ഫെല്ലീനിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.