ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ജപ്പാനിലെ യാമാനാഷി, ഷിസുഒക്ക, കനഗാവ എന്നീ പ്രവിശ്യകളിലായി വ്യാപിച്ച്കിടക്കുന്ന ഒരു ദേശീയോദ്യാനമാണ് ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനം (ഇംഗ്ലീഷ്: Fuji-Hakone-Izu National Park (富士箱根伊豆国立公園 Fuji-Hakone-Izu Kokuritsu Kōen ). ഫുജി പർവ്വതം, ഫുജിയിലെ അഞ്ച് തടാകങ്ങൾ, ഹാക്കോൺ, ഇസ്സു മുനമ്പ്, ഇസു ദ്വീപുകൾ എന്നിവയെല്ലാം ഈ ദേശീയോദ്യാനത്തിൽ വരുന്നു. 1,227 ച. �കിലോ�ീ. (474 ച മൈ) ആണ് ഉദ്യാനത്തിന്റെ ആകെ വിസ്തൃതി.[1] ഒഡാവാര, ഫുജി, മിനാമി അഷിഗാര, നുമാസു എന്നിവയാണ് ഏറ്റവും അടുത്തുള്ള നഗരങ്ങൾ.
ഫുജി-ഹാകോൺ-ഇസു ദേശീയോദ്യാനങ്ങൾ | |
---|---|
富士箱根伊豆国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | മധ്യഹോൻഷു, ജപ്പാൻ |
Coordinates | 34°40′N 139°0′E |
Area | 1,227 കി.m2 (474 ച മൈ) |
Established | ഫെബ്രുവരി 2, 1936 |
Governing body | പരിസ്ഥിതി മന്ത്രാലയം (ജപ്പാൻ) |
1936 ഫെബ്രുവരി 2ന് ഫുജി ഹകോൺ ദേശീയോദ്യാനം എന്ന പേരിലാണ് ഇത് സ്ഥാപിതമായത്, പിന്നീട് 1950ൽ ഇസു ദ്വീപ പ്രദേശങ്ങളും ദേശീയോദ്യാനത്തോട്കൂടി കൂട്ടിച്ചേർത്തു. ടൊക്യോ മെട്രോപോളിസുമായുള്ള സാമീപ്യം ഈ ദേശീയോദ്യാനത്തിനെ ജപ്പാനിലെതന്നെ ഏറ്റവും ആളുകൾ സന്ദർശിക്കുന്ന ഒരു ദേശീയോദ്യാനമാക്കി മാറ്റുന്നു.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.