ഫിൽമോർ

കാലിഫോർണിയയിലെ ഒരു നഗരം, അമേരിക്കൻ ഐക്യനാടുകൾ From Wikipedia, the free encyclopedia

ഫിൽമോർmap

ഫിൽമോർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചുറ കൗണ്ടിയിലുൾപ്പെട്ടതും സാന്ത ക്ലാര നദീതടത്തിൽ  സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്.  സമ്പന്നവും ഫലഭൂയിഷ്ഠമായ മണ്ണുള്ളതും ഒരു ഒരു കാർഷിക മേഖലയുമായ ഫിൽമോറിന് 1887 ൽ താഴ്‍വരയിലൂടെ സതേൺ പസഫിക് കമ്പനിയുടെ റെയിൽറോഡ് നിർമ്മിക്കപ്പെട്ടപ്പോൾ സ്ഥാപിതമായ  ചരിത്ര പ്രാധാന്യമുള്ള ഒരു നഗരകേന്ദ്രമുണ്ട്. കമ്പനിയുടെ പസഫിക് സിസ്റ്റത്തിന്റെ മേലധികാരിയായിരുന്ന ജെ.എ. ഫിൽമോറിന്റെ പേര് അവർ ഈ  നഗരത്തിന് നൽകുകയും ചെയ്തു. 2000 ലെ സെൻസസിൽ 13,643 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010ലെ സെൻസസ് പ്രകാരം 15,002 ആയി വർദ്ധിച്ചിരുന്നു.

വസ്തുതകൾ ഫിൽമോർ നഗരം, Country ...
ഫിൽമോർ നഗരം
City
Thumb
Central Avenue in downtown Fillmore
Motto(s): 
The Last, Best Small Town.
Thumb
Location of Fillmore in Ventura County, California.
Thumb
ഫിൽമോർ നഗരം
ഫിൽമോർ നഗരം
Location in the United States
Coordinates: 34°24′5″N 118°55′4″W
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyVentura
IncorporatedJuly 10, 1914[1]
ഭരണസമ്പ്രദായം
  City council[2]Mayor Diane McCall
Doug Tucker
Manuel Minjares
Rick Neal
Carrie Broggie
  City managerDavid W. Rowlands
  State senatorHannah-Beth Jackson (D)[3]
  AssemblymemberMonique Limón (D)[3]
  U. S. rep.Julia Brownley (D)[4]
വിസ്തീർണ്ണം
  ആകെ3.36  മൈ (8.71 ച.കി.മീ.)
  ഭൂമി3.36  മൈ (8.71 ച.കി.മീ.)
  ജലം0.00  മൈ (0.00 ച.കി.മീ.)  0.03%
ഉയരം456 അടി (139 മീ)
ജനസംഖ്യ
  ആകെ15,002
  കണക്ക് 
(2016)[8]
15,610
  ജനസാന്ദ്രത4,640.31/ച മൈ (1,791.84/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
  Summer (DST)UTC-7 (PDT)
ZIP codes
93015-93016
Area code805
FIPS code06-24092
GNIS feature IDs1652710, 2410504
വെബ്സൈറ്റ്www.fillmoreca.com
അടയ്ക്കുക

ചരിത്രം

1769 ൽ, സ്പാനിഷ് പോർട്ടോള പര്യവേഷണ സംഘമാണ് കാലിഫോർണിയയുടെ ഉൾനാടൻ പ്രദേശങ്ങൾ ദർശിച്ച , ആദ്യ യൂറോപ്യന്മാർ. അവർ തലേന്നു രാത്രിയിൽ തമ്പടിച്ചിരുന്ന ഇന്നത്തെ റാഞ്ചോ കാമുലോസിനടുത്തുള്ള പാളയത്തിൽനിന്ന് താഴ്‍വരയിലെത്തുകയും ആഗസ്റ്റ് 11 ന് ഫിൽമോററിനു സമീപമുള്ള പ്രദേശത്തു ക്യാമ്പ് ചെയ്യുകയും ചെയ്തു. ഈ പര്യടനസംഘത്തോടൊപ്പം സഞ്ചരിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ മിഷനറിയായ ഫ്രേ ജുവാൻ ക്രെസ്പി, ഈ താഴ്‍വരയ്ക്ക് നേരത്തേ “കാനഡ ഡെ സാന്താ ക്ലാര” എന്നു നാമകരണം ചെയ്തിരുന്നു. ആ പര്യവേക്ഷണസംഘം ഏകദേശം 9 മുതൽ 10 മൈൽ വരെ സഞ്ചരിച്ച് ഒരു വലിയ തദ്ദേശീയ ഗ്രാമപ്രദേശത്ത് ക്യാമ്പ് ചെയ്തതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.1887 ൽ സതേൺ പസഫിക് റെയിൽവേ ലൈനിന്റെ ആഗമനത്തോടെ സ്ഥാപിതമായ ഈ നഗരം  1914 ൽ സംയോജിപ്പക്കപ്പെട്ടു.1985-ൽ സിറ്റി കൗൺസിൽ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാക്കാൻ വോട്ടുചെയ്തുവെങ്കിലും 1999 ൽ ഈ പ്രമേയം നിരസിക്കപ്പെട്ടു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.