![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3d/Damavand_in_winter.jpg/640px-Damavand_in_winter.jpg&w=640&q=50)
പർവ്വതം
From Wikipedia, the free encyclopedia
ചുറ്റുപാടുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്ന ഭൂവിഭാഗമാണ് പർവ്വതം എന്നറിയപ്പെടുന്നത്. ഭൂനിരപ്പിൽ നിന്ന് 900 മീറ്ററിലധികം ഉയരവും, ഏതാണ്ട് അതിന്റെ ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചരിവുമുള്ളതാണ് ഒരു പർവ്വതം. പർവ്വതവും, കുന്നും തമ്മിൽ വ്യത്യാസങ്ങളുണ്ട്. കുന്ന് പർവ്വതത്തേക്കാൾ ഉയരം കുറഞ്ഞ ഭൂപ്രകൃതിയാണ്. പർവ്വതത്തിന്റെ ഉയരം ആയിരക്കണക്കിന് മീറ്ററായി സൂചിപ്പിക്കുമ്പോൾ, കുന്നിന്റെ ഉയരം ഏതാനും നൂറ് മീറ്ററായി മാത്രമാണ് സൂചിപ്പിക്കുന്നത്. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ഓറോഗ്രാഫി എന്നറിയപ്പെടുന്നു. 2002 ഡിസംബർ 11 മുതൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോക പർവ്വത ദിനം ആഘോഷിക്കപ്പെടുന്നു. [1]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3d/Damavand_in_winter.jpg/640px-Damavand_in_winter.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5f/Mountain_Beshbarmag%2C_Azerbaijan%2C_2007.jpg/640px-Mountain_Beshbarmag%2C_Azerbaijan%2C_2007.jpg)
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം എവറസ്റ്റ് പർവ്വതമാണ്. ഉയരം - 8,848 m (29,029 ft). സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വാഗ്രഹത്തിൽ സ്ഥിതിചെയ്യുന്ന ഒളിമ്പസ് മോൺസ് ആണ്. ഉയരം - 21,171 m (69,459 ft).