From Wikipedia, the free encyclopedia
ഹെമിപ്റ്റെറയ്ക്കുള്ളിലുള്ളതും ഫൾഗോമോർഫ (Fulgoromorpha) എന്ന ഇൻഫ്രാഓർഡറിലുള്ളതുമായ ഇൻസെക്റ്റുകളെയാണ് പ്ലാന്റ്ഹോപ്പറുകൾ എന്നുവിളിക്കുന്നത്. ഇലയോടുള്ള സാമ്യത കാരണമാണ് ഇവയ്ക്ക് ഈ പേരുലഭിച്ചത്. ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ഇവ പുൽച്ചാടികളെപ്പോലെ ചാടിപ്പോകാറുണ്ട്. എങ്കിലും ഇവ സാധാരണഗതിയിൽ ശ്രദ്ധ പിടിച്ചുപറ്റാത്ത രീതിയിൽ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത്. ലോകമാസകലം കാണപ്പെടുന്ന ഇവ സസ്യാഹാരികളാണെങ്കിലും ചുരുക്കം ചില തരങ്ങളെയേ കീടങ്ങളായി കണക്കാക്കാറുള്ളൂ. ഫൾഗോറോയ്ഡിയ (Fulgoroidea) എന്ന ഒരു സൂപ്പർഫാമിലി മാത്രമേ ഈ ഇൻഫ്രാ ഓർഡറിലുള്ളൂ.
പ്ലാന്റ് ഹോപ്പർ | |
---|---|
Siphanta acuta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Hemiptera |
Infraorder: | Fulgoromorpha |
Superfamily: | പ്ലാന്റ് ഹോപ്പർ |
Families | |
|
മറ്റു "ഹോമോപ്റ്റെറകളിൽ (Homoptera)" നിന്നും ഇവയ്ക്ക് രണ്ട് വ്യത്യാസമാണുള്ളത്. മുൻ ചിറകിലെ ("Y"-ആകൃതിയിലുള്ള) ഏനൽ സിരയും കട്ടിയുള്ളതും മൂന്ന് ഭാഗങ്ങളായുള്ളതുമായ ആന്റിനയും. ആന്റിനയുടെ അണ്ഡാകൃതിയിലുള്ള രണ്ടാം ഭാഗത്തിൽ ഒരു ഫിലമെന്റ് രൂപത്തിലുള്ള അരിസ്റ്റ കാണപ്പെടും.
ഫൾഗോറിഡുകളുടെ നിംഫുകൾ വയറിലുള്ള പ്രത്യേക ഗ്രന്ഥികളിൽ നിന്ന് മെഴുക് ഉത്പാദിപ്പിക്കും. ഇത് വെള്ളത്തെ അകറ്റിനിർത്തുകയും പ്രാണിയെ മറയ്ക്കാൻ സഹായിക്കുകയും ചെയ്യും. പല കുടുംബങ്ങളിലെയും പ്രായപൂർത്തിയായ പെൺ പ്രാണികളും മെഴുക് ഉത്പാദിപ്പിക്കും. ഇത് മുട്ടകളെ സംരക്ഷിക്കാനാണ് ഉപയോഗിക്കുന്നത്.[1]
പ്ലാന്റ്ഹോപ്പറുകൾ സാധാരണഗതിയിൽ സസ്യരോഗങ്ങളുടെ വാഹകരായി വർത്തിക്കാറുണ്ട്.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.