From Wikipedia, the free encyclopedia
മൈക്രോബയോളജിയിലെ പ്രധാന സംഭാവനകൾ പതിനേഴാം നൂറ്റാണ്ടിന്റെ പകുതി മുതൽ ശ്രദ്ധേയമായി. സൂക്ഷ്മാണുക്കളുടെ പഠനത്തിന് കാര്യമായ സംഭാവനകൾ നൽകിയ പ്രമുഖ മൈക്രോബയോളജിസ്റ്റുകളുടെ പട്ടികയാണ് ഇനിപ്പറയുന്നത്. ലിസ്റ്റുചെയ്തവരിൽ പലർക്കും മൈക്രോബയോളജി മേഖലയിലെ സംഭാവനകൾക്ക് നൊബേൽ സമ്മാനം ലഭിച്ചു. മറ്റുള്ളവരെ മൈക്രോബയോളജിയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയവരായി കണക്കാക്കുന്നു.
Birth - Death | Microbiologist | Nationality | Contribution summary | |
---|---|---|---|---|
1632–1723 | ആന്റൺ വാൻ ലീവാൻഹോക്ക് | ഡച്ച് | അംഗീകരിക്കപ്പെട്ട ആദ്യത്തെ മൈക്രോസ്കോപ്പിസ്റ്റായി കണക്കാക്കപ്പെടുന്നു. സ്വന്തം രൂപകൽപ്പനയുടെ ലളിതമായ സിംഗിൾ ലെൻസ്ഡ് മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് സൂക്ഷ്മജീവികളെ ആദ്യമായി നിരീക്ഷിച്ചത് വാൻ ലീവൻഹോക്ക് ആയിരുന്നു. | |
1729–1799 | ലാസറോ സ്പലെൻസാനി | ഇറ്റലി | അടച്ച, അണുവിമുക്തമായ മാധ്യമം വികസിപ്പിച്ചുകൊണ്ട് സ്വയമേവയുള്ള ഉത്പാദനം കാരണം ബാക്ടീരിയകൾ ഉണ്ടാകുന്നില്ലെന്ന് സ്ഥാപിച്ചു. | |
1749–1823 | എഡ്വേർഡ് ജെന്നർ | ഇംഗ്ലണ്ട് | വസൂരിക്ക് എതിരായ പ്രതിരോധ കുത്തിവയ്പ്പ് വിദ്യ കണ്ടെത്തി | |
1818–1865 | ഇഗ്നാസ് ഫിലിപ്പ് സെമ്മൽവെയ്സ് | ഹംഗറി | ഡോക്ടർമാർ ക്ലോറിൻ സോളൂട്ടോയിൻ ഉപയോഗിച്ച് കൈ കഴുകുന്നത് ആശുപത്രി പശ്ചാത്തലത്തിൽ പ്രസവിക്കുന്ന സ്ത്രീകളുടെ മരണനിരക്ക് ഗണ്യമായി കുറച്ചതായി പ്രകടമാക്കി.[1] | |
1853–1938 | ഹാൻസ് ക്രിസ്ററ്യൻ ഗ്രാം | ഡെന്മാർക്ക് | ബാക്ടീരിയകളെ തിരിച്ചറിയുന്നതിനും തരംതിരിക്കുന്നതിനും ഉപയോഗിക്കുന്ന ഗ്രാം സ്റ്റെയിൻ വികസിപ്പിച്ചെടുത്തു. | |
1845–1922 | ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ | ഫ്രാൻസ് | 1907 മലേറിയ, ട്രിപനോസോമിയാസിസ് എന്നിവയുടെ രോഗകാരികളെ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം നേടി | |
1827–1912 | ജോസഫ് ലിസ്റ്റർ | ഇംഗ്ലണ്ട് | ശസ്ത്രക്രിയയ്ക്ക് അണുനശീകരണ രീതികൾ അവതരിപ്പിച്ചു.[2] | |
1822–1895 | ലൂയി പാസ്ചർ | ഫ്രാൻസ് | പ്രതിരോധ കുത്തിവയ്പ്പ്, ഭക്ഷ്യ സുരക്ഷ, സൂക്ഷ്മജീവികളുടെ വളർച്ച എന്നിവയിലെ ആദ്യ കണ്ടെത്തലുകൾ. രോഗാണു സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് | |
1850–1934 | ഫാനി ഹെസ്സെ | ജർമ്മനി | ബാക്ടീരിയകളെ വളർത്തുന്നതിന് അഗർ വികസിപ്പിച്ചെടുത്തു. [3] | |
1851–1931 | മാർട്ടിനസ് ബിജറിങ്ക് | നെതർലാന്റ്സ് | ബാക്ടീരിയൽ നൈട്രജൻ ഫിക്സേഷൻ കണ്ടെത്തി | |
1885–1948 | മർജോറി സ്റ്റീഫൻസൺ | ബ്രിട്ടൻ | ബാക്ടീരിയൽ മെറ്റബോളിസത്തിന്റെ കണ്ടെത്തൽ. | |
1871–1957 | കിയോഷി ഷിഗ | ജപ്പാൻ | വയറുകടിക്ക് കാരണമായ ബാക്ടീരിയയെ കണ്ടെത്തി [4] | |
1854–1917 | എമിൽ വോൺ ബെയ്റിങ് | ജർമ്മനി | 1901 - ഡിഫ്തീരിയ ആന്റിടോക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[5] | |
1857–1932 | സർ റൊണാൾഡ് റോസ് | ബ്രിട്ടൻ | 1902 മലമ്പനി പരത്തുന്നത് കൊതുക് ആണെന്നുള്ള കണ്ടെത്തലിനു് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം. [6] | |
1843–1910 | റോബർട്ട് കോഖ് | ജർമ്മനി | 1905 ക്ഷയം, കോളറ, ആന്ത്രാക്സ് എന്നിവയുടെ രോഗകാരണം കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[7] | |
1845–1922 | ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ | ഫ്രാൻസ് | 1907 പ്രോട്ടോസോവ വിഭാഗത്തിലുള്ള പരാദജീവികളാണ് മലേറിയ ആഫ്രിക്കൻ ട്രൈപനോസോമിയാസിസ് എന്നിവയ്ക്ക് കാരണമെന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിനുള്ള നോബൽ സമ്മാനം.[8] | |
1857–1940 | ജൂലിയസ് വാഗ്നർ ജുറെഗ് | ആസ്ട്രിയ | 1927 ന്യൂറോസിഫിലിസ് ചികിത്സയ്ക്ക് മലേറിയ പരാന്നഭോജികളുമായി പനി ഉണ്ടാക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം [9] | |
1866–1936 | ഷാൽ നിക്കോൾ | ഫ്രാൻസ് | 1928 പേൻ വഴിയാണ് ടൈഫസ് പകരുന്നത് എന്ന കണ്ടെത്തലിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം .[10] | |
1895–1964 | ഗെർഹാഡ് ഡൊമാഗ്ക് | ജർമ്മനി | 1939 വാണിജ്യപരമായി ലഭ്യമായ ആദ്യത്തെantibiotic പ്രോൻടോസിൽ കണ്ടെത്തലിന്, ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[11] | |
1881–1955 | Sir അലക്സാണ്ടർ ഫ്ലെമിങ് | സ്കോട്ടിഷ് | 1945 penicillin കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം.[12] | |
1906–1979 | ഏൺസ്റ് ചെയിൻ | ബ്രിട്ടൻ | ||
1898–1968 | ഹോവാർഡ് ഫ്ലോറി | ആസ്ട്രേലിയ | ||
1899–1972 | മാക്സ് ടീലർ | സൗത്ത് ആഫ്രിക്ക | മഞ്ഞപ്പനിക്ക് എതിരെയുള്ള വാക്സിൻ കണ്ടെത്തിയതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം 1951 .[13] | |
1888–1973 | സെൽമാൻ വാക്ക്സ്മാൻ | അമേരിക്ക | സ്ട്രെപ്റ്റോമൈസിൻ മറ്റ് ആന്റിബയോട്ടിക്കുകൾ എന്നിവയെ തിരിച്ചറിഞ്ഞതിന് ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം - 1952.[14] | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.