![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d9/Pyongyang_subway_train.jpg/640px-Pyongyang_subway_train.jpg&w=640&q=50)
പ്യോംങ്യാംഗ് മെട്രോ
From Wikipedia, the free encyclopedia
ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിലെ ഒരു ദ്രുത ഗതാഗത സംവിധാനമാണ് പ്യോങ്യാങ് മെട്രോ ( Chosŏn'gŭl: 평양 지하철도; MR: P'yŏngyang Chihach'ŏlto) . ഈ മെട്രോയിൽ ഛൊല്ലിമ ലൈൻ, ഹ്യോക്സിന് ലൈൻ എന്നിങ്ങനെ രണ്ട് പാതകൾ അടങ്ങിയിരിക്കുന്നു. പ്രവർത്തിക്കുന്ന, പുഹുന്ഗ് സ്റ്റേഷൻ-ൽ നിന്ന് വടക്കോട് തെദൊന്ഗ് നദി തീരത്തിന് സമാന്തരമായി പുൽഗുന്ബ്യോല് സ്റ്റേഷൻ വരെ ഓടുന്നു. ഹ്യോക്സിന് ലൈൻ തെക്കുപടിഞ്ഞാറുള്ള ക്വന്ഗ്ബൊക് സ്റ്റേഷനിൽ നിന്നും വടക്ക്കിഴക്ക് ദിക്കിലുള്ള രഗ്വോന് സ്റ്റേഷനെ ബന്ധിപ്പിക്കുന്നു. രണ്ട് വരികളും ചാവ്നു സ്റ്റേഷനിൽ സന്ധിക്കുന്നു.
പ്യോംങ്യാംഗ് മെട്രോ | |||
---|---|---|---|
![]() ![]() | |||
പശ്ചാത്തലം | |||
സ്ഥലം | ![]() | ||
ഗതാഗത വിഭാഗം | ദ്രുത ഗതാഗതം | ||
പാതകളുടെ എണ്ണം | 2 | ||
സ്റ്റേഷനുകൾ | 16 | ||
ദിവസത്തെ യാത്രികർ | 98,600 (2009)[1] | ||
മുഖ്യകാര്യാലയം | Pyongyang Metro, City Metro Unit, Railway Section, Transport and Communication Commission, Pyongyang, Democratic People's Republic of Korea | ||
പ്രവർത്തനം | |||
തുടങ്ങിയത് | സെപ്റ്റംബർ 9, 1973; 50 വർഷങ്ങൾക്ക് മുമ്പ് (1973-09-09) | ||
പ്രവർത്തിപ്പിക്കുന്നവർ | Transport and Communication Commission | ||
വാഹനങ്ങളുടെ എണ്ണം | 453 [അവലംബം ആവശ്യമാണ്] | ||
സാങ്കേതികം | |||
System length | 22.5 km (14.0 mi) | ||
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge | ||
കൂടിയ വേഗത | 90 km/h (56 mph) (Changchun Type DK4) 70 km/h (43 mph) (Berlin Type D) | ||
|
പ്യോംങ്യാംഗ് മെട്രോ | |
Chosŏn'gŭl | 평양 지하철도 |
---|---|
Hancha | 平壤 地下鐵道 |
Revised Romanization | Pyeongyang Jihacheoldo |
McCune–Reischauer | P'yŏngyang Chihach'ŏldo |
പ്യോങ്യാങ് മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 300,000 മുതൽ 700,000 വരെയാണ്.[2] [3] റോളിംഗ് സ്റ്റോക്കും അനുബന്ധ ഇലക്ട്രോണിക് ഉപകരണങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടാണ് ഈ മെട്രോയുടെ ഘടനാപരമായ എഞ്ചിനീയറിംഗ് ഉത്തര കൊറിയ പൂർത്തിയാക്കിയത്. [4] [5] [6] പിന്നീട് ഇത് ജർമ്മനിയിൽ നിന്നുള്ള റോളിംഗ് സ്റ്റോക്ക് ഉപയോഗിച്ച് മാറ്റി. [7]
പ്യോങ്യാങ് മെട്രോയുടെ നിർമ്മാണത്തെയും ചരിത്രത്തെയും സംബന്ധിച്ചുള്ള ഒരു മ്യൂസിയവും ഉണ്ട്.