പെപ്പർ ആന്റ് കാരറ്റ്
ഡേവിഡ് റെവോയിന്റെ വെബ്കോമിക് / From Wikipedia, the free encyclopedia
ഡേവിഡ് റെവോയ് എന്ന് ഫ്രഞ്ച് ചിത്രകാരൻ തുടങ്ങിയ വെബ് കോമിക് പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. പെപ്പർ എന്ന കൗമാര മന്ത്രവാദിയും അവളുടെ കാരറ്റ് എന്ന പൂച്ചയും ഉള്ള കഥകളുടെ പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. 28 ഭാഷകളിലേക്ക് ഈ ചിത്രകഥ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളില്ലാത്ത ഭാഷയും കഥകളുമായതിനാൽ എല്ലാവർക്കും ഇവ വായിക്കാവുന്നതാണ്.
വസ്തുതകൾ Pepper&Carrot, സ്രഷ്ടാക്കൾ ...
Pepper&Carrot | |
---|---|
സ്രഷ്ടാക്കൾ | David Revoy |
വെബ്സൈറ്റ് | www |
Current status / schedule | Active; irregular publication schedule |
ആരംഭിച്ചത് | 10 May 2014 |
Genre(s) | Fantasy |
അടയ്ക്കുക
പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്വെയർ ഉപയോഗിച്ചാണ് റെവോയ് ഈ പരമ്പര നിർമ്മിക്കുന്നത്. കൃത, ഇങ്ക്സ്കേപ്പ്, ബ്ലെന്റർ എന്നീ സോഫ്റ്റ്വെയറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്വതന്ത്ര ലൈസൻസിലുള്ള കൃത ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്.