![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bc/Complexity_classes.svg/langml-640px-Complexity_classes.svg.png&w=640&q=50)
പി വേഴ്സസ് എൻ പി പ്രശ്നം
From Wikipedia, the free encyclopedia
കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ഇതുവരെ പരിഹരിയ്ക്കാത്ത ഒരു സുപ്രധാനസമസ്യയാണ് പി വേഴ്സസ് എൻ പി പ്രശ്നം. ഏറ്റവും ലഘുവായ ഭാഷയിൽ ഈ പ്രശ്നത്തെ ഇങ്ങനെ എഴുതാം : ഒരു പ്രശ്നത്തിന്റെ തന്നിട്ടുള്ള ഉത്തരം എളുപ്പത്തിൽ ശരിയാണോ എന്ന് പരിശോധിയ്ക്കാൻ സാധിയ്ക്കുമെങ്കിൽ ആ പ്രശ്നം എളുപ്പത്തിൽ പരിഹരിയ്ക്കാൻ സാധിയ്ക്കുമോ? ഇവിടെ 'എളുപ്പത്തിൽ' എന്നതുകൊണ്ട് സാങ്കേതികമായി ബഹുപദ സമയസങ്കീർണതയോടെ ചെയ്യാൻ സാധിയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്.
![]() | കമ്പ്യൂട്ടർ ശാസ്ത്രത്തിലെ പരിഹരിയ്ക്കാനാകാത്ത പ്രശ്നം: ഒരു പ്രശ്നത്തിന്റെ ഉത്തരം ശരിയാണോ എന്ന് എളുപ്പത്തിൽ ഒത്തുനോക്കാൻ പറ്റുമെങ്കിൽ പ്രശ്നം എളുപ്പത്തിൽ പരിഹരിയ്ക്കാൻ സാധിയ്ക്കുമോ? |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/bc/Complexity_classes.svg/320px-Complexity_classes.svg.png)