പോളിവൈനൈൽ ക്ലോറൈഡ്  (ആംഗലേയം:Polyvinyl Chloride)[1] പി.വി.സി. എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.[2] [3] നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.[4]

Thumb
രാസവസ്തുക്കളുമായി പ്രവർത്തിക്കാത്തതുമൂലവും ഭാരം കുറവായതിനാലും വില വളരെ കുറഞ്ഞതിനാലും പ്ലംബിങ്ങിലും നഗരപ്രദേശങ്ങളിലെ മാലിന്യസംസ്ക്കരണത്തിലും പിവിസി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

രസതന്ത്രം

വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർത്താണ് പിവിസി നിർമ്മിക്കുന്നത്. സാധാരണ താപനിലയിൽ വൈനൈൽ ക്ലോറൈഡ് വാതകരൂപത്തിലാണ്. രാസത്വരകങ്ങളോ, ഇനീഷിയേറ്ററുകളോ ഉപയോഗിച്ച് എമൾഷനായോ [5] ഊറിക്കൂടുന്ന കണികകളായോ (സസ്പെൻഷൻ), പോളിമറീകരിക്കുന്നു. എമൾഷൻ പല സന്ദർഭങ്ങളിലും അതേപടി ഉപയോഗപ്പടുത്താം. സസ്പെൻഷൻ പോളിമറൈസേഷനിലൂടെ കിട്ടുന്ന കണികകൾ അരിച്ചെടുത്ത ഉണക്കുന്നു. വൈനൈൽ ക്ലോറൈഡ് തന്മാത്രകൾ ഇണക്കിച്ചേർക്കുന്ന രാസപ്രക്രിയ, പോളിമറീകരണം നടക്കുമ്പോൾ വളരെയധികം താപം ഉത്പാദിപ്പിക്കപ്പടുന്നു. ഈ താപം അനായാസകരമായി കൈകാര്യം ചെയ്യാനാവുന്നത് സസ്പെൻഷൻ പോളിമറൈസേഷനിലൂടെയാണ് .

Thumb
The polymerisation of vinyl chloride
Thumb
പി.വി.സി.യുടെ തന്മാത്രാഘടന

ഉറപ്പും കാഠിന്യവുമുളള പിവിസി മയപ്പെടുത്തിയെടുക്കാനായി പ്ലാസ്റ്റിസൈസറുകളും, ചൂടും പ്രകാശവുമേറ്റ് എളുപ്പത്തിൽ വിഘടിക്കാതിരിക്കാനായി സ്റ്റെബിലൈസറുകളും ചേർക്കുന്നു.

ഉപയോഗമേഖലകൾ

തെർമോപ്ലാസ്റ്റിക് , തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ, എഞ്ചിനിയറിംഗ് പ്ലാസ്റ്റിക്, മെഡിക്കൽ ഗ്രേഡ് പ്ലാസ്റ്റിക് എന്നിങ്ങനെ പല വിധത്തിലും പവിസി ഉപകരിക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.