പിമ കൗണ്ടി
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ സംസ്ഥാനത്തിന്റെ തെക്കൻ മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് പിമ. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ കൌണ്ടിയിലെ മൊത്തം ജനസംഖ്യ 980,263 ആയിരുന്നു.[1] ജനസാന്ദ്രതയിൽ ഇത് അരിസോണയിലെ രണ്ടാം സ്ഥാനത്തുള്ള കൌണ്ടിയാണ്. കൌണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ടക്സൺ[2] നഗരത്തിൽ കൌണ്ടിയിലെ ബഹുഭൂരിപക്ഷം ജനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നു. ഈ മേഖലയിൽ അധിവസിച്ചിരുന്ന തദ്ദേശീയ ജനവർഗ്ഗമായിരുന്ന പിമ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ് കൌണ്ടിയുടെ പേരിന് ആധാരമായിരിക്കുന്നത്. ഇത് ടക്സൺ, AZ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലുൾപ്പെട്ടിരിക്കുന്നു.
പിമ കൗണ്ടി, Arizona | ||
---|---|---|
Pima County Courthouse | ||
| ||
Map of Arizona highlighting പിമ കൗണ്ടി Location in the U.S. state of Arizona | ||
![]() Arizona's location in the U.S. | ||
സ്ഥാപിതം | November 9, 1864 | |
Named for | Pima people | |
സീറ്റ് | Tucson | |
വലിയ പട്ടണം | Tucson | |
വിസ്തീർണ്ണം | ||
• ആകെ. | 9,189 sq mi (23,799 km2) | |
• ഭൂതലം | 9,187 sq mi (23,794 km2) | |
• ജലം | 2.1 sq mi (5 km2), 0.02% | |
ജനസംഖ്യ (est.) | ||
• (2017) | 1,022,769 | |
• ജനസാന്ദ്രത | 111/sq mi (43/km²) | |
Congressional districts | 1st, 2nd, 3rd | |
സമയമേഖല | Mountain: UTC-7 | |
Website | www |
ടൊഹോനോ ഒഓധാം നേഷൻറെ ഭാഗങ്ങൾ, അതുപോലെതന്ന സാൻ സേവിയർ ഇന്ത്യൻ റിസർവ്വേഷൻ, പാസ്ക്വ യാക്വി ഇന്ത്യൻ റിസർവ്വേഷൻ, ഒർഗാൻ പൈപ്പ് കാക്റ്റസ് നാഷണൽ മോണ്യുമെൻറ്, അയൺവുഡ് ഫോറസ്റ്റ് നാഷണൽ മോണ്യുമെൻറ്, സഗ്വാറോ ദേശീയോദ്യാനം എന്നിവയുടെ പൂർണ്ണഭാഗങ്ങളും പിമ കൌണ്ടിയിലുൾപ്പെട്ടിരിക്കുന്നു.
നഗരത്തിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും ടക്സൺ നഗരത്തിനും ചുറ്റുപാടുമായും (2011 ലെ നഗരവാസികളുടെ എണ്ണം: 525,796) കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ നഗരവികസനത്തിൽ കൊണ്ടിയുടെ കിഴക്കൻ ഭാഗങ്ങൾ മുന്നിട്ടു നിൽക്കുന്നു. അരിസോണയിലെ രണ്ടാമത്തെ വലിയ നഗരമായ ടക്സൺ, ഒരു പ്രധാന വാണിജ്യ, വിദ്യാഭ്യാസ കേന്ദ്രമാണ്. മറ്റു നാഗരിക മേഖലകളിൽ ടക്സൺ പ്രാന്തപ്രദേശങ്ങളായ ഓറോ വാലി (ജനസംഖ്യ : 41,335), മറാന (ജനസംഖ്യ: 35,232), സഹ്വാരിത (ജനസംഖ്യ : 25,458), ത ടക്സൺ (ജനസംഖ്യ 5,695), സംയോജിപ്പിക്കപ്പെടാത്തതും നഗരവികസനത്തിലുൾപ്പട്ടതുമായ ഒരു വലിയ ചുറ്റുപാട്, വളർന്നുകൊണ്ടിരിക്കുന്ന സാറ്റലൈറ്റ് ടൗണായ ഗ്രീൻ വാലി എന്നിവ ഉൾപ്പെടുന്നു. കൌണ്ടിയിലെ ബാക്കിയുള്ള പ്രദേശങ്ങളിൽ വിരളമായേ ജനവാസമുള്ളൂ. ഇവിടുത്തെ വലിയ പട്ടണം ടൊഹോണോ ഒഓധാം നേഷന്റെ തലസ്ഥാനമായ സെൽസ് ആണ്. കൌണ്ടിയുടെ വിദൂരമായ പടിഞ്ഞാറൻ മേഖലയിൽ അജോ പട്ടണം സ്ഥിതിചെയ്യുന്നു.