![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4c/Renoir_Mlles_Cahen_d_Anvers.jpg/640px-Renoir_Mlles_Cahen_d_Anvers.jpg&w=640&q=50)
പിങ്ക് ആന്റ് ബ്ലൂ (റെനോയിർ)
പിയറി-അഗസ്റ്റെ റെനോയ്ർ വരച്ച ചിത്രം / From Wikipedia, the free encyclopedia
ഫ്രഞ്ച് ഇമ്പ്രഷനിസ്റ്റ് ചിത്രകാരനായിരുന്ന പിയറി-അഗസ്റ്റെ റെനോയ്ർ ചിത്രീകരിച്ച ആലീസ്, എലിസബത്ത് എന്നീ രണ്ടു സഹോദരിമാരുടെ ഒരു എണ്ണച്ചായാചിത്രം ആണ് പിങ്ക് ആന്റ് ബ്ലൂ. (ആലീസ് ആന്റ് എലിസബത്ത് കാഹെൻ ഡി അൻവേർസ്). പാരീസിൽ 1881-ൽ നിർമ്മിച്ച ഈ ചിത്രത്തിലെ സഹോദരിമാർ ലൂയിസ് കാഹൻ ഡി അൻവേർസിൻറെയും ഭർത്താവ് ജൂതൻ ബാങ്കർ ലൂയിസ് റാഫേൽ കാഹൻ ഡി അൻവേർസിൻറെയും പുത്രിമാരാണ്. സാവോ പോളോ മ്യൂസിയം ഓഫ് ആർട്ട് കലാശേഖരത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു, ഇവിടെ 1952 മുതൽ ഈ ചിത്രം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.