തെക്കൻ കൊറിയൻ നടിയാണ് പാർക്ക് മിൻ-യങ് (ജനനം: മാർച്ച് 4, 1986).[1]ചരിത്രപ്രാധാന്യമുള്ള സൻഘ്യൂൻക്വാൻ സ്കാൻഡൽ നാടകത്തിലെ അഭിനയത്തിന് അവർ പ്രശസ്തിയാർജ്ജിച്ചിരുന്നു. ടെലിവിഷൻ പരമ്പരയായ സിറ്റി ഹണ്ടർ (2011), ഗ്ലോറി ജെയ്ൻ (2011), ഡോ. ജിൻ (2012), എ ന്യൂ ലീഫ് (2014), ഹീലർ (2014-2015), റിമംബർ: വാർ ഓഫ് ദ സൺ (2015-2016), ക്വീൻ ഫോർ സെവെൻ ഡേയ്സ്, വാട്ട്സ് റോങ് വിത്ത് സെക്രട്ടറി കിം.(2018) എന്നിവയിലും അഭിനയിച്ചിരുന്നു.

വസ്തുതകൾ പാർക്ക് മിൻ-യങ്, ജനനം ...
പാർക്ക് മിൻ-യങ്
Thumb
മെയ് 2018 ൽ പാർക്ക്
ജനനം (1986-03-04) മാർച്ച് 4, 1986  (38 വയസ്സ്)
സിയോൾ, ദക്ഷിണ കൊറിയ
കലാലയംഡോങ്‌ഗുക് സർവകലാശാല
(Theatre)
തൊഴിൽനടി
സജീവ കാലം2005–present
ഏജൻ്റ്
  • കൾച്ചർ ഡിപ്പോ
  • Namoo Actors
Korean name
Hangul
Hanja
Revised RomanizationBak Min-yeong
McCune–ReischauerPak Minyŏng
വെബ്സൈറ്റ്at Namoo Actors
അടയ്ക്കുക

വിദ്യാഭ്യാസം

2013 ഫെബ്രുവരിയിൽ ഡോങ്ഗുക് സർവകലാശാലയിൽ നിന്ന് തിയേറ്റർ ബിരുദം നേടി.[2]

കരിയർ

2005-2009: തുടക്കം

2005-ൽ എസ്.കെ ടെലികോം കമേഴ്സ്യലിൽ പാർക്ക് അവരുടെ ഒരു വിനോദ അരങ്ങേറ്റം നടത്തി. ഒരു വർഷം കഴിഞ്ഞ് ഹിറ്റ് സിറ്റ്കോമിൻറെ ഹൈ കിക്ക്! എന്ന ചിത്രത്തിൽ അഭിനയിച്ചു. (2006).[3]ടെലിവിഷൻ നാടകങ്ങളിൽ അവൾ തുടർന്നു. 2007-ൽ ഐ ആം സാം എന്നചിത്രത്തിൽ കുപ്രസിദ്ധനായ ഗാങ്സ്റ്റാറിൻറെ ഒരേ ഒരു മകളായി അഭിനയിച്ചു.[4]ഹോംടൗൺ ഓഫ് ലെജന്റ്സിന്റെ (2008)[5] ഭയാനകമായ നാടകത്തിന്റെ ഒരു എപ്പിസോഡിൽ ഒരു ഗുമിഹോ (കൊറിയൻ മിത്തോളജിയിൽ വാലില്ലാത്ത കുറുക്കൻ) ആയും ജ മൗംഗ് ഗോ (2009) എന്ന നാടകത്തിൽ ഒരു വില്ല്യൻ രാജകുമാരി, [6] രണ്ട് മാരത്തോൺ റണ്ണേഴ്സിനിടയിൽ പിടിക്കപ്പെടുന്ന ഒരു പെൺകുട്ടിയായി Gu (2010) ലും അഭിനയിച്ചു.[7]

2010-2011: മുന്നേറ്റം

2010 ലെ നാടകമായ സൺഗ്കിങ്ക്വാൻ സ്കാൻഡലിലെ അഭിനയത്തെ തുടർന്ന് പാർക്ക് പുരോഗതിയിൽ എത്തിച്ചേർന്നു. കമിംഗ്-ഓഫ്-ഏജ് ഡ്രാമയിൽ ബുദ്ധിയുള്ളതും സുന്ദരവുമായ ഒരു യുവതി ജോസണിലെ ഏറ്റവും അഭിമാനകരമായ പഠന സ്ഥാപനത്തിൽ പ്രവേശിക്കാൻ ഒരു യുവാവായി സ്വയം വേഷംകെട്ടുന്ന കഥാപാത്രത്തിന്റെ അഭിനയം വളരെ അഭിനന്ദാർഹമായിരുന്നു.[8][9][10]2011-ൽ സിറ്റി ഹണ്ടർ വഴി മറ്റൊരു വിജയം നേടിയത് നാമധാരകമായ ജാപ്പനീസ് മാംഗ എന്ന പേരിലാണ്. പ്രതികാരത്തിനും നീതിക്കും വേണ്ടി ജാഗ്രത പുലർത്തുന്ന രഹസ്യ സേവന ഏജന്റിൻറെ മുന്നിൽ വീണുപോകുന്ന കഥാപാത്രമായി ലീ മിൻ-ഹൊയ്ക്കിനോടൊപ്പം പാർക്ക് അഭിനയിച്ചു.[11][12][13] ചെറിയ സ്ക്രീനിലെ പാർക്കിൻറെ വിജയത്തിനെ തുടർന്ന് ധാരാളം അവസരങ്ങൾ അവരെ തേടിയെത്തി.[14]

ആ വർഷം തന്നെ, മരണത്തിൻറെ സൈറ്റിൽ നിന്ന് കണ്ടെത്തിയ ഒരു ഭ്രാന്തൻ പൂച്ചയെ ദത്തെടുത്തതിനുശേഷം നേരിടേണ്ടിവരുന്ന ഭയാനകമായ നിമിഷങ്ങളെക്കുറിച്ചു ചിത്രീകരിക്കുന്ന ദ് കാറ്റ് എന്ന ഭീകരമായ ചിത്രത്തിൽ, അഭിനയിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു.[15]പാർക്ക് ഗ്ലോറി ജയിനിൽ, ഒരു ബേസ്ബോൾ കളിക്കാരനൊപ്പം (കളിക്കാരൻ ചൺ ജംഗ്-മുംങ് ) ഒരു നഴ്സിന്റെ സഹായിയുടെ വേഷത്തിൽ അഭിനയിച്ചു.[16]

2012 മുതൽ തുടരുന്ന പ്രമുഖ റോളുകൾ

2012-ൽ മറ്റൊരു മാംഗ സ്ക്രീൻ രൂപകൽപ്പന ചെയ്തിരുന്നു. 1860-ൽ ഡോക്ടർ ജിൻ, നാടകപരമ്പരയിൽ ഒരു ന്യൂറോസർജനോടൊപ്പം (സോംഗ് സെങ്-ഹിയോൺ) സഞ്ചരിക്കുന്നു. പാർക്ക് ഇരട്ട കഥാപാത്രങ്ങളെ ഇതിൽ അവതരിപ്പിക്കുന്നു. പ്രധാന നടന്റെ കാമുകിയായും (കോമടോസ് ഡോക്ടർ ), ജോസാവൻ കാലഘട്ടത്തിലെ ഡോപെൽഗാങറും (അഭയം നൽകുന്ന കുലീനയുവതി) ആയി വേഷമിടുന്നു.[17][18]

എ ന്യൂ ലീഫ് (2014) എന്ന ടിവി പരമ്പരയിൽ ദോഷ സ്വഭാവക്കാരനായ വക്കീലുമായി ബുദ്ധികൊണ്ട് ഏറ്റുമുട്ടേണ്ടിവരുന്ന ഒരു ആദർശവതിയായ തടവുകാരിയായി അഭിനയിച്ചു. വക്കീലിന് (കിം മൗംഗ് മിൻ) അവസാനം സ്‌മൃതിഭംഗം സംഭവിക്കുന്നു. [19][20]പാർക്ക് ഹിലറിലെ ഒരു ടാബ്ലോയ്ഡ് റിപ്പോർട്ടർ ആയി വേഷമിടുന്നു.. സോങ് ജി-നാ എഴുതിയ പരമ്പരയിൽ ജി ചാംഗ്-വേക്കും യു ജി-ടെയും അഭിനയിക്കുന്നു.[21][22] ചൈനയിൽ ഹീലർ ജനപ്രീതിയാർജ്ജിച്ചതിനാൽ പാർക്കിനുള്ള അംഗീകാരം വർദ്ധിച്ചു.[23]പാർക്ക് പിന്നീട് അവരുടെ ആദ്യത്തെ ചൈനീസ് ടെലിവിഷൻ നാടകം യു ഗുവാൻ എഴുതിയ സിൽക്ക് നൈറ്റ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ബ്രാവെനെസ് ഓഫ് ദി മിംഗ് എന്ന പീരിയഡ് നാടകത്തിൽ അഭിനയിച്ചു.[24] അടുത്ത വർഷം, തന്റെ രണ്ടാമത്തെ ചൈനീസ് നാടകമായ സിറ്റി ഓഫ് ടൈമിൽ ചൈനീസ് നടൻ ഴാങ് ഷെഹാനൊപ്പം അഭിനയിച്ചു.[25]

2015 അവസാനം മുതൽ 2016 ന്റെ ആരംഭം വരെ കൊറിയൻ നാടകമായ റിമോർ ഓൺ എസ്‌ബി‌എസിൽ അഭിഭാഷകയായി പാർക്ക് അഭിനയിച്ചു, [26] കൂടാതെ 2017-ൽ സംപ്രേഷണം ചെയ്ത ക്വീൻ ഫോർ സെവൻ ഡെയ്‌സ് എന്ന ചരിത്ര നാടകത്തിൽ രാജ്ഞിയായി അഭിനയിച്ചു.[27] നെറ്റ്ഫ്ലിക്സിന്റെ വെറൈറ്റി ഷോ ബസ്റ്റഡ്! ൽ പാർക്ക് ഒരു നിശ്ചിത കാസ്റ്റ് അംഗമാകുമെന്ന് 2017 സെപ്റ്റംബറിൽ സ്ഥിരീകരിച്ചു.[28]2017 ഡിസംബറിൽ പാർക്ക് പുതിയ മാനേജുമെന്റ് ഏജൻസിയായ നമൂ ആക്ടേഴ്‌സുമായി ഒപ്പുവച്ചു.[29]

2018-ൽ പാർക്ക് സിയോ-ജൂണിനൊപ്പം വാട്ട്സ് റോംഗ് വിത് സെക്രട്ടറി കിം എന്ന ആദ്യ റൊമാന്റിക് കോമഡി നാടകത്തിൽ പാർക്ക് അഭിനയിച്ചു. [30][31]ഈ സീരീസ് റേറ്റിംഗ് വിജയമായിരുന്നു, ഇത് പാർക്കിന്റെ ജനപ്രീതി വർദ്ധിപ്പിച്ചു. [32] 12 വർഷം മുമ്പ് മൈ ഡേ എന്ന പേരിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഒക്ടോബറിൽ പാർക്ക് തന്റെ ആദ്യ ആരാധക സംഗമം നടത്തി.[33][34]

2019-ൽ പാർക്ക് തന്റെ രണ്ടാമത്തെ റൊമാന്റിക് കോമഡി നാടകമായ ഹെർ പ്രൈവറ്റ് ലൈഫിൽ കിം ജെയ്-വൂക്കിനൊപ്പം അഭിനയിച്ചു. [35]2020-ൽ ജെടിബിസിയിൽ സംപ്രേഷണം ചെയ്യുന്ന വെൻ ദ വെതർ ഈസ് ഫൈൻ എന്ന ജെടിബിസി റൊമാൻസ് നാടകത്തിലാണ് അവർ അഭിനയിച്ചത്.[36]

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.