ഇന്തോ-ഇറാനിയൻ ഭാഷകളിലെ കിഴക്കൻ ഇറാനിയൻ ഉപഗണത്തിൽപ്പെടുന്ന ഒരു ഭാഷയാണ് പഷ്തു അഥവാ പഖ്തു. അഫ്ഗാനിസ്താനിലേയും പാകിസ്താനിലേയും പ്രധാനപ്പെട്ട ഒരു ജനവിഭാഗമായ പഷ്തൂണുകളുടെ മാതൃഭാഷയും അഫ്ഗാനിസ്താനിലെ ഒരു ഔദ്യോഗികഭാഷയുമാണിത്. പഷ്തൂണുകൾ അഫ്ഗാനി എന്ന പേരിലും അറിയപ്പെടുന്നതിനാൽ ഈ ഭാഷയും അഫ്ഗാനി എന്ന പേരിൽ അറിയപ്പെടുന്നു. ഈ ഭാഷക്ക് പേർഷ്യൻ, കുർദിഷ്, ബലൂചി തുടങ്ങിയ ഭാഷകളുമായി ബന്ധമുണ്ട്. യഥാർത്ഥത്തിൽ പഷ്തുവും പഖ്തുവും ഒരേ ഭാഷയുടെ രണ്ടു പ്രധാനപ്പെട്ട ശൈലികളാണ്. മൃദുവായ ശൈലിയായ പഷ്തു, തെക്കുഭാഗത്തും, കടുത്ത ശൈലിയായ പഖ്തു വടക്കുഭാഗത്തും സംസാരിക്കപ്പെടൂന്നു.

വസ്തുതകൾ പഷ്തു, Pronunciation ...
പഷ്തു
پښتو
Pronunciation[paʂˈto], [paçˈto], [paxˈto]
Native toഅഫ്ഗാനിസ്താൻ
പാകിസ്താൻ
ഇറാൻ (ന്യൂനപക്ഷം)
Regionദക്ഷിണ-മദ്ധ്യേഷ്യ
Native speakers
ഏകദേശം 4-6 കോടി[1][2][3][4][5]
Indo-European
പഷ്തു
Official status
Official language in
 അഫ്ഗാനിസ്താൻ പാകിസ്താൻ (കെ.പി., ഫറ്റ എന്നിവിടങ്ങളിൽ പ്രവിശ്യാഭാഷകളാണ്)
Regulated byഅക്കാദമി ഓഫ് സയൻസസ് ഓഫ് അഫ്ഗാനിസ്താൻ
Language codes
ISO 639-1ps
ISO 639-2pus
ISO 639-3Variously:
pst  മദ്ധ്യ പഷ്തു
pbu  വടക്കൻ പഷ്തു
pbt  തെക്കൻ പഷ്തു
അടയ്ക്കുക

ബി.സി.ഇ. രണ്ടാം സഹസ്രാബ്ദത്തിൽ ഇറാനിയൻ പീഠഭൂമിയിലേക്ക് ദക്ഷിണമദ്ധ്യേഷ്യരാണ് ഈ ഭാഷ എത്തിച്ചത്. കാലക്രമേണ ഇന്നത്തെ തെക്കേ അഫ്ഗാനിസ്താനിലും വടക്കൻ പാകിസ്താനിലും മുൻപ് പ്രചരിക്കപ്പെട്ടിരുന്ന ഓർമുറി, പറാചി തുടങ്ങിയ ഭാഷകളെ പഷ്തു ആദേശം ചെയ്തു എന്നു കരുതുന്നു[6]‌.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.