പള്ളത്തി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കരിമീനോട് സാദൃശ്യമുള്ള ഒരു ചെറിയ ശുദ്ധജലമത്സ്യമാണ് പള്ളത്തി (Orange chromide). ശാസ്ത്രനാമം : Etroplus maculatus. ചെറിയ തോടുകളിലും അരുവികളിലും തണ്ണീർത്തടങ്ങളിലും കാണപ്പെടുന്ന ഈ മത്സ്യത്തിനു കരിമീനേക്കാൾ വലിപ്പം കുറവാണ്. ഏകദേശം 6 സെന്റി മീറ്റർ വരെ വലിപ്പം കണ്ടുവരുന്നു. മഞ്ഞപ്പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടിനം പള്ളത്തികളുണ്ട്. ജലാശയങ്ങളിൽ അരികുകളിലും അടിത്തട്ടിലുമായാണ് ഇവയെ കൂടുതലായി കാണപ്പെടുക. ചൂണ്ടയിട്ടാൽ ഓടിവന്ന് കൊത്തുന്ന ശീലമുണ്ട് ഇവയ്ക്ക്. കൂട്ടമായി സഞ്ചരിക്കുന്ന ശീലമുണ്ട് പള്ളത്തികൾക്ക്.
Orange chromide | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes |
Family: | Cichlidae |
Subfamily: | Etroplinae |
Genus: | Etroplus (Georges Cuvier, 1830) |
Species: | E. maculatus |
Binomial name | |
Etroplus maculatus (Bloch, 1795) | |
Orange chromide, புரடி, புராடி, சல்லிக் காசு, പള്ളത്തി, പള്ളത്തീ, செல்லிகாசு, പള്ളത്തി , Baroti, Boorakas, Burakasu, Challai, Chillakasu, Cundahla, Devuenachepa, Kalunder, Matak, Orange chromid, Pallathi, Paradi, Pullattay, Puradi, Sellakasu, Sellekasu, Shellel, Spotted etroplus, Thikree[2] വടകര പ്രദേശങ്ങളിൽ പ്രാച്ചി എന്ന പേരിൽ അറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഈ മത്സ്യം മലങ്കണ്ണൻ എന്നു വിളിയ്ക്കപ്പെടുന്നു.
മലപ്പുറത്ത് ഇതിനെ അണ്ടിപ്പൂട്ട, പൂട്ട എന്നീ പേരുകളിൽ അറിയപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.