പരിക്ക്
From Wikipedia, the free encyclopedia
മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഉൾപ്പടെയുള്ള ജീവനുള്ള ഏതൊരു വസ്തുവിന്റെയും ജീവനുള്ള ടിഷ്യുവിനുണ്ടാകുന്ന ശാരീരിക നാശമാണ് പരിക്ക് എന്ന് അറിയപ്പെടുന്നത്. പല്ലുകൾ പോലെയുള്ള കൂർത്ത തോ മൂർച്ചയുള്ളതോ ആയ വസ്തുക്കൾ മൂലം, ചൂട് അല്ലെങ്കിൽ തണുപ്പ് മൂലം, വിഷം അല്ലെങ്കിൽ ബയോടോക്സിൻ പോലുള്ള രാസവസ്തുക്കൾ മൂലം, മെക്കാനിക്കലായി തുളച്ചുകയറുന്നത് മൂലം എന്നിങ്ങനെ പല തരത്തിൽ പരിക്കുകൾ ഉണ്ടാകാം. പല മൃഗങ്ങളിലും മുറിവ് ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു; ഇത് മുറിവ് ഉണങ്ങാൻ പ്രേരിപ്പിക്കുന്ന ജൈവിക പ്രക്രിയയാണ്. സസ്യങ്ങളും മൃഗങ്ങളും അവയുടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ മുറിവ് അടയ്ക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ പലപ്പോഴും പുറത്തുവിടുന്നു, ഇത് ദ്രാവകങ്ങളുടെ നഷ്ടവും ബാക്ടീരിയ പോലുള്ള രോഗകാരികളുടെ പ്രവേശനവും പരിമിതപ്പെടുത്തുന്നു. പല ജീവികളും ആന്റിമൈക്രോബയൽ രാസവസ്തുക്കൾ സ്രവിക്കുന്നു, ഇത് മുറിവിലെ അണുബാധ പരിമിതപ്പെടുത്തുന്നു; കൂടാതെ, മൃഗങ്ങൾക്ക് ഒരേ ആവശ്യത്തിനായി പലതരം രോഗപ്രതിരോധ പ്രതികരണങ്ങളുണ്ട്. ചെടികൾക്കും മൃഗങ്ങൾക്കും പുനർവളർച്ച സംവിധാനങ്ങളുണ്ട്, ഇത് പരിക്ക് പൂർണ്ണമായോ ഭാഗികമായോ സുഖപ്പെടുത്തുന്നതിന് കാരണമാകും.
- മനുഷ്യരിലെ പരിക്കുകളെക്കുറിച്ച് അറിയാൻ, ദയവായി മനുഷ്യരിലെ പരിക്കുകൾ കാണുക.