From Wikipedia, the free encyclopedia
ചൈനയിലെ ഹാങ്ഝൗവിൽ സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് പടിഞ്ഞാറൻ തടാകം അഥവാ വെസ്റ്റ് ലേക്ക് (ചൈനീസ്: 西湖 Xī Hú'; ഇംഗ്ലീഷ്: West Lake ) ഈ തടാകത്തോടനുബന്ധിച്ച് നിരവധി ക്ഷേത്രങ്ങളും, പഗോഡകളും ഉദ്യാനങ്ങളും മനുഷ്യനിർമ്മിത ദ്വീപുകളുമുണ്ട്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 6.5 കി.m2 (70,000,000 sq ft) |
മാനദണ്ഡം | ii, iii, vi |
അവലംബം | 1334 |
നിർദ്ദേശാങ്കം | 30°14′15″N 120°08′27″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
ചരിത്രപ്രാധാന്യവും പ്രകൃതിസൗന്ദര്യവും കൊണ്ട് കവികളേയും ചിത്രകാരന്മാരേയും ഈ തടാകം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ചൈനയിലെ പ്രകൃതിചിത്രകാരനമാർക്ക് ഒരു പ്രചോദനമായിരുന്നു പടിഞ്ഞാറൻ തടാകം.2011ലാണ് ഈ തടാകത്തിനും സമീപപ്രദേശങ്ങൾക്കും യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഇടം ലഭിച്ചത്.[1]
പടിഞ്ഞാറൻ തടാകത്തിന്റെ മൂന്ന് അതിരുകളിലും മലകളാണ്. തടാകത്തിന്റെ വടക്ക് കിഴക്കൻ അതിരിൽ ഹാങ്ഝൗ നഗരവും സ്ഥിതിചെയ്യുന്നു. താങ് രാജവംശത്തിന്റെ കാലം മുതൽക്കെ ഈ പ്രദേശത്തിന്റെ സൗന്ദര്യം വളരെയേറെ കീർത്തികേട്ടതായിരുന്നു. പിൽക്കാലത്ത് തടാകത്തെ കൂടുതൽ മനോഹരമാക്കുന്നതിനായാണ് മനു നിർമിതികൾ പണികഴിപ്പിച്ചത്. രണ്ട് സേതുവും(causeways), മൂന്ന് ദ്വീപുകളുമാണ് ഈ തടാകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യനിർമിതികൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.