പഞ്ഞി മിഠായി
മിഠായി / From Wikipedia, the free encyclopedia
പഞ്ചസാരകൊണ്ട് നിർമ്മിക്കുന്ന സ്പോഞ്ചുപോലുള്ള ഒരു പലഹാരമാണ് കോട്ടൺ കാന്റി അഥവാ പഞ്ഞി മിഠായി. കാന്റി ഫ്ലോസ്, ഫെയറി ഫ്ലോസ് എന്നും ഇതിനുപേരുണ്ട്. പഞ്ചസാര സ്പോഞ്ചുപോലാക്കിയെടുക്കുന്നതുകൊണ്ട് ഇത് കാണാൻ വളരെ വലുതായിരിക്കും. ഉത്സവപ്പറമ്പുകളിലും സർക്കസ് മൈതാനങ്ങളിലും കാർണിവൽ ആഘോഷ സ്ഥലങ്ങളിലുമാണ് ഈ പലഹാരം സ്ഥിരമായി കാണാറുള്ളത്. വിവിധതരം കളറുകൾ ഇതിനെ ആകർഷകമാക്കാനായി ചേർക്കുന്നു. ഒരു കോട്ടൺ കാന്റിയിൽ ഏകദേശം 100 മുതൽ 150 കലോറി ഊർജ്ജം ലഭ്യമായിരിക്കും. മേളകൾ, സർക്കസുകൾ, കാർണിവലുകൾ, ഉത്സവങ്ങൾ എന്നിവയിൽ ഇത് പലപ്പോഴും വിൽക്കപ്പെടുന്നു. ഒരു പ്ലാസ്റ്റിക് ബാഗിലോ വടിയിലോ പേപ്പർ കോണിലോ ഇത് വിളമ്പുന്നു.[1][2][3]
വസ്തുതകൾ ഉത്ഭവ വിവരണം, ഇതര പേര്(കൾ) ...
ഉത്ഭവ വിവരണം | |
---|---|
ഇതര പേര്(കൾ) | Candy floss, fairy floss |
സൃഷ്ടാവ് (ക്കൾ) | William Morrison and John C. Wharton |
വിഭവത്തിന്റെ വിവരണം | |
തരം | Confectionery |
പ്രധാന ചേരുവ(കൾ) | Sugar, food coloring |
അടയ്ക്കുക