പങ്കജ മുണ്ടെ (ജനനം: 26 ജൂലൈ 1979) മഹാരാഷ്ട്ര സംസ്ഥാനത്തു നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർ‌ത്തകയാണ്. വിവാഹിതയായശേഷം പങ്കജ മുണ്ടെ-പാൽവെ[1] എന്നറിയപ്പെടുന്നു. അവരുടെ പിതാവ് ഗോപിനാഥ് മുണ്ടെ 1990 കളിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിലെ ഗ്രാമവികസന, ശിശു ക്ഷേമ വികസന മന്ത്രിയായി പങ്കജ മുണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പഞ്ചസാര ഫാക്ടറി മേഖലയിലും ബാങ്ക് മേഖലയിലും 'ബിസിനസ്സ് വുമൺ' എന്ന അപരനാമത്തിലാണ് അവർ അറിയപ്പെടുന്നത്. 2017 ൽ 'ദ പവർഫുൾ പൊളിറ്റീഷ്യൻ' അവാർഡും മഹാരാഷ്ട്ര സംസ്ഥാനത്തുനിന്നുള്ള ഒരു ബഹുജന നേതാവും തീപ്പൊരി നേതാക്കളിൽ ഒരാളുമായ പങ്കജ മുണ്ടേയ്ക്ക് 2017 ൽ 'ദ പവർഫുൾ പൊളിറ്റീഷ്യൻ' എന്ന പേരിലുള്ള അവാർഡ് ലഭിച്ചിരുന്നു.

വസ്തുതകൾ പങ്കജ മുണ്ടെ, MLA, Maharashtra Legislative Assembly ...
പങ്കജ മുണ്ടെ
Thumb
MLA, Maharashtra Legislative Assembly
ഓഫീസിൽ
2009–2019
മുൻഗാമിoffice established
പിൻഗാമിDhananjay Munde
മണ്ഡലംParli
Cabinet Minister, Government of Maharashtra
ഓഫീസിൽ
31 October 2014  24 October 2019
Minister ofRural Development,
Child and Women Development
Chief MinisterDevendra Fadnavis
വ്യക്തിഗത വിവരങ്ങൾ
ജനനം (1979-07-26) 26 ജൂലൈ 1979  (45 വയസ്സ്)
Parli, Maharashtra, India
രാഷ്ട്രീയ കക്ഷിBharatiya Janata Party
പങ്കാളിAmit Palwe
RelationsPritam Munde (Sister)
Yashashri (Sister)
കുട്ടികൾ1
മാതാപിതാക്കൾsGopinath Munde (Father)
Pradnya Munde (mother)
വസതിsMumbai, Maharashtra, India
തൊഴിൽPolitician
വെബ്‌വിലാസംwww.pankajagopinathmunde.com
അടയ്ക്കുക

ആദ്യകാല ജീവിതം

ഗോപിനാഥ് മുണ്ടെ, പ്രദ്ന്യ മുണ്ടെ എന്നിവരുടെ പുത്രിയായി 1979 ജൂലൈ 26 നാണ് പങ്കജ മുണ്ടെ ജനിച്ചത്. അവർക്ക് പ്രീതം മുണ്ടെ, യശാശരി എന്നിങ്ങനെ രണ്ട് ഇളയ സഹോദരങ്ങളുണ്ട്. ബിരുദ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് എംബിഎ നേടി.  ബി.ജെ.പി. നേതാവായിരുന്ന പ്രമോദ് മഹാജന്റെ മരുമകളും രാഹുൽ മഹാജൻ, പൂനം മഹാജൻ എന്നിവരുടെ ബന്ധുവുമാണ്.[2]

അവലംബം


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.