ന്യൂ ഡെൽഹി തീവണ്ടിനിലയം
ഇന്ത്യയിലെ തീവണ്ടി നിലയം / From Wikipedia, the free encyclopedia
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയുടെ തലസ്ഥാന നഗരമാനയ ഡെൽഹിയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണ് ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ (കോഡ്: NDLS). ഇത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും വലിയതുമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്. ഓരോ ദിവസവും 300 ലധികം തീവണ്ടികളുടെ നിയന്ത്രണം ഇവിടെ സംഭവിക്കുന്നു. ആകെ ഉള്ള പ്ലാറ്റ്ഫോമുകൾ 12 ആണ്.
ന്യൂ ഡെൽഹിയിൽ നിന്ന് കിഴക്കോട്ടും, വടക്കോട്ടുമുള്ള ഒട്ടുമിക്ക ട്രെയിനുകളും ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് തുടങ്ങുന്നത്.
ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങുന ചില പ്രധാന തീവണ്ടികൾ താഴെ പറയുന്നവയാണ്
- പ്രയാഗ് രാജ് എക്സ്പ്രസ്സ്
- മുംബൈ രാജ്ധാനി എക്സ്പ്രസ്
- കൊൽക്കത്ത രാജ്ധാനി എക്സ്പ്രസ്
- ഗൌഹാട്ടി രാജ്ധാനി എക്സ്പ്രസ്
- കർണാടക എക്സ്പ്രസ്
- കേരള എക്സ്പ്രസ്
- തമിഴ് നാട് എക്സ്പ്രസ്
- ആന്ധ്രാ പ്രദേശ് എക്സ്പ്രസ്
- ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ്
- ലക്നൌ ശതാബ്ദി എക്സ്പ്രസ്
- കാൽക്ക ശതാബ്ദി എക്സ്പ്രസ്
- അമൃതസർ ശതാബ്ദി എക്സ്പ്രസ്
- ലക്നൌ മെയിൽ
- റാഞ്ചി രാജ്ധാനി എക്സ്പ്രസ്