മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയാണ് 1955ൽ പി. രാമദാസ് സംവിധാനം ചെയ്ത ന്യൂസ്‌പേപ്പർ ബോയ് (English: Newspaper Boy (1955 film))[1]. ഈ ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി പി. രാമദാസ് അറിയപ്പെട്ടു. തൃശ്ശൂരിലെ ഒരുപറ്റം വിദ്യാർത്ഥികളായ ചെറുപ്പക്കാർ ചേർന്നൊരുക്കിയ ചലച്ചിത്രം കൂടിയാണ് ഇത്. ഇതോടെ, വിദ്യാർത്ഥികൾ ഒരുക്കിയ ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ സിനിമ എന്ന പ്രത്യേകതയും ന്യൂസ്പേപ്പർ ബോയ്‌ക്ക് ലഭിച്ചു[2].

Thumb
poster
വസ്തുതകൾ ന്യൂസ്‌പേപ്പർ ബോയ്, സംവിധാനം ...
ന്യൂസ്‌പേപ്പർ ബോയ്
Thumb
നിശ്ചലച്ചിത്രം
സംവിധാനംപി. രാമദാസ്
നിർമ്മാണംപി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ
കഥപി. രാമദാസ്
തിരക്കഥനാഗവള്ളി ആർ.എസ്. കുറുപ്പ്
അഭിനേതാക്കൾമാസ്റ്റർ മോനി, മാസ്റ്റർ നരേന്ദ്രൻ, മാസ്റ്റർ വെങ്കിടേശ്വരൻ, മാസ്റ്റർ മോഹൻ, ബേബി ഉഷ, ജി ആർ നായർ, നാഗവള്ളി ആർ.എസ്. കുറുപ്പ്, വീരൻ, ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം
സംഗീതംഎ. വിജയൻ, എ.രാമചന്ദ്രൻ
ഛായാഗ്രഹണംപി കെ. മാധവൻ നായർ
ചിത്രസംയോജനംകെ ഡി ജോർജ്
സ്റ്റുഡിയോആദർശ് കലാമന്ദിർ
വിതരണംആദർശ് കലാമന്ദിർ
റിലീസിങ് തീയതി
  • മേയ് 13, 1955 (1955-05-13)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്1.75 ലക്ഷം
സമയദൈർഘ്യം130 മിനിട്ടുകൾ
അടയ്ക്കുക

കഥാസംഗ്രഹം

രാമദാസിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. ദാരിദ്ര്യവും രോഗവും മൂലം മരിച്ച ഒരു അച്ചടിശാല ജീവനക്കാരന്റെ മകൻ പഠനം ഉപേക്ഷിച്ച്‌ ജോലിതേടി മദ്രാസിലേക്ക്‌ വണ്ടി കയറുന്നതും അവിടെ അലഞ്ഞിട്ടും ജോലികിട്ടാതെ ഒടുവിൽ നാട്ടിൽ മടങ്ങിയെത്തി ‘ന്യൂസ്പേപ്പർ ബോയ്‌’ ആയി മാറുന്നതുമാണ്‌ കഥ.[3]

അഭിനേതാക്കൾ

കൂടുതൽ വിവരങ്ങൾ താരം, വേഷം ...
താരംവേഷം
മാസ്റ്റർ മോനിഅപ്പു
മാസ്റ്റർ നരേന്ദ്രൻബാലൻ
മാസ്റ്റർ വെങ്കിടേശ്വരൻപപ്പൻ
ജി ആർ നായർമാധവ മേനോൻ
മാസ്റ്റർ മോഹൻഗോപി, മാധവ മേനോന്റെ മകൻ
ബേബി ഉഷഇന്ദിര, മാധവ മേനോന്റെ മകൻ മകൾ
കുമാരി മാധുരിലീല
നാഗവള്ളി ആർ.എസ്. കുറുപ്പ്[പ്രവർത്തിക്കാത്ത കണ്ണി]ശങ്കരൻ നായർ
വീരൻകേശവൻ നായർ
കുറിയാതികിട്ടുമ്മാവൻ
പി. ഗംഗാധരൻ നായർരാഘവൻ
അടയ്ക്കുക

തുടങ്ങി പിൻകാലത്ത് പ്രശസ്തരായ ടി.ആർ. ഓമന, മിസ് കുമാരി അടൂർ പങ്കജം എന്നിവരും അഭിനയിച്ചു.

അണിയറ പ്രവർത്തകർ

കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തനം, നിർവഹിച്ചത് ...
അണിയറപ്രവർത്തനംനിർവഹിച്ചത്
നിർമ്മാണം,പി. രാമദാസ്, എസ്. പരമേശ്വരൻ, എൻ. സുബ്രഹ്മണ്യൻ
കഥ, സംവിധാനംപി. രാമദാസ്
തിരക്കഥ, സംഭാഷണംനാഗവള്ളി ആർ.എസ്. കുറുപ്പ്,
ഛായാഗ്രഹണംപി കെ. മാധവൻ നായർ
എഡിറ്റിംഗ്കെ ഡി ജോർജ്
സംഗീതംഎ. വിജയൻ, എ.രാമചന്ദ്രൻ[4]
ഗാനരചനകെ സി. പൂങ്കുന്നം
കലകന്തസ്വാമി
വസ്ത്രാലങ്കാരംവി ബാലകൃഷ്ണൻ
ശബ്ദലേഖനംകൃഷ്ണൻ എലമാൻ
ചമയംബാലകൃഷ്ണൻ
ബാനർആദർശ് കലാമന്ദിർ
അടയ്ക്കുക

പിന്നാമ്പുറം

ഒരു വൈകുന്നേരം, തൃശൂർ തേക്കിങ്കാട് മൈതാനിയിൽ രാമദാസും കൂട്ടുകാരും സൊറ പറഞ്ഞിരിക്കുമ്പോൾ‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥിയുടെ കൈയിലെ ഫിലിം ഫെയർ മാഗസിനിൽ രാജ്കപൂറിന്റെ ചിത്രത്തിന് മീതെ ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ എന്നച്ചടിച്ചിരിക്കുന്നത് രാമദാസ് ശ്രദ്ധിക്കുകയുണ്ടായി. അന്ന് ആത്മഗതമെന്നോണം രാമദാസ് പറയുകയുണ്ടായി; 'ലോകത്തെ ആദ്യത്തെ പ്രായം കുറഞ്ഞ സംവിധായകൻ‍ ഞാനായിരിക്കും' എന്ന്. പിന്നീട്, ചരിത്രം ആ വാക്കുകളെ ശരിവെച്ചു. രാജ് കപൂർ ആദ്യം പടം സംവിധാനം ചെയ്യുമ്പോൾ‍ പ്രായം ഇരുപത്തെട്ട്. അഞ്ചു വർഷങ്ങൾക്കു ശേഷം ന്യൂസ് പേപ്പർ ബോയ് ചെയ്യുമ്പോൾ‍ രാമദാസിനു പ്രായം ഇരുപത്തിരണ്ട്‌[5].

ഇതും കാണുക

അവലംബം

പുറത്തുനിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.