![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Map_of_USA_NY.svg/langml-640px-Map_of_USA_NY.svg.png&w=640&q=50)
ന്യൂയോർക്ക്
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ന്യൂ യോർക്ക്. ഏറ്റവും വലിയ നഗരം ന്യൂ യോർക്ക് നഗരവും തലസ്ഥാനം ആൽബനിയുമാണ്. അമേരിക്കൻ ഐക്യനാടുകൾ രൂപംകൊള്ളുന്നതിനു കാരണമായ പതിമൂന്ന് യഥാർത്ഥ കോളനികളിലൊന്നാണ് ന്യൂയോർക്ക്. 2019 ലെ കണക്കുകൾപ്രകാരം 19 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഇത് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് നഗരത്തിൽനിന്ന് സംസ്ഥാനത്തെ വേർതിരിച്ചറിയാൻ, സംസ്ഥാനത്തെ ചിലപ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് എന്നും വിളിക്കാറുണ്ട്.
ന്യൂ യോർക്ക് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂ യോർക്ക് (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
ന്യൂ യോർക്ക് | |
അപരനാമം: എമ്പയർ സ്റ്റേറ്റ് | |
![]() | |
തലസ്ഥാനം | ആൽബനി |
രാജ്യം | യു.എസ്.എ. |
ഗവർണ്ണർ | ഡേവിഡ് പാറ്റേർസൺ(ഡെമോക്രാറ്റിക്) |
വിസ്തീർണ്ണം | 141,205ച.കി.മീ |
ജനസംഖ്യ | 18,976,457 |
ജനസാന്ദ്രത | 155.18/ച.കി.മീ |
സമയമേഖല | UTC -5/-4 |
ഔദ്യോഗിക ഭാഷ | ഇംഗ്ലീഷ് |
![]() | |
![]() | |
The Flag of New York. | |
![]() | |
The Seal of New York. | |
Animate insignia | |
Bird(s) | Eastern bluebird |
Fish | Brook trout (fresh water), Striped bass (salt water) |
Flower(s) | Rose |
Insect | Nine-spotted ladybug |
Mammal(s) | North American beaver |
Reptile | Common snapping turtle |
Tree | Sugar maple |
Inanimate insignia | |
Beverage | Milk |
Food |
|
Fossil | Eurypterus remipes |
Gemstone | Garnet |
Shell | Bay scallop |
Other | Bush: Lilac bush |
Route marker(s) | |
State Quarter | |
![]() | |
Released in | |
Lists of United States state insignia |
![Map[പ്രവർത്തിക്കാത്ത കണ്ണി] of New York showing Algonquian tribes in the eastern and southern portions and Iroquoian tribes to the western and northern portions.](http://upload.wikimedia.org/wikipedia/commons/thumb/d/dc/Early_Localization_Native_Americans_NY.svg/640px-Early_Localization_Native_Americans_NY.svg.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/08/Castelloplan.jpg/640px-Castelloplan.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/e0/A_Map_of_the_Provinces_of_New_York_and_New_Jersey%2C_with_a_part_of_Pennsylvania_and_the_Province_of_Quebec._LOC_74692641_%28cropped%29.jpg/640px-A_Map_of_the_Provinces_of_New_York_and_New_Jersey%2C_with_a_part_of_Pennsylvania_and_the_Province_of_Quebec._LOC_74692641_%28cropped%29.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/be/1800LowsNYstate.jpeg/640px-1800LowsNYstate.jpeg)
![A[പ്രവർത്തിക്കാത്ത കണ്ണി] painting of the Erie Canal, depicted in 1839.](http://upload.wikimedia.org/wikipedia/commons/thumb/8/8e/Lockport_bartlett_color_crop.jpg/320px-Lockport_bartlett_color_crop.jpg)
![The[പ്രവർത്തിക്കാത്ത കണ്ണി] twin towers are seen spewing black smoke and flames, particularly from the left of the two.](http://upload.wikimedia.org/wikipedia/commons/thumb/8/8a/UA_Flight_175_hits_WTC_south_tower_9-11_edit.jpeg/640px-UA_Flight_175_hits_WTC_south_tower_9-11_edit.jpeg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/a/a8/New_York_City_and_the_Long_Island.jpg/640px-New_York_City_and_the_Long_Island.jpg)
സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശത്താണ് (ലോംഗ് ഐലൻഡിലെ ഏതാണ്ട് 40% ജനങ്ങൾ ഉൾപ്പെടെ) താമസിക്കുന്നത്.[1] പതിനേഴാം നൂറ്റാണ്ടിലെ യോർക്കിലെ ഡ്യൂക്കും, പിൽക്കാലത്ത് ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജെയിംസ് രണ്ടാമൻ പേരിലാണ് സംസ്ഥാനവും നഗരവും നാമകരണം ചെയ്യപ്പെട്ടത്. 2019 ലെ കണക്കുകൾപ്രകാരം 8.34 ദശലക്ഷം[2] ജനസംഖ്യയുള്ള ന്യൂയോർക്ക് നഗരം അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമെന്നതുപോലെ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള ഒരു പ്രധാന കവാടവുമായിരുന്നു.[3][4][5] ന്യൂയോർക്ക് മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ്.[6][7] NYC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ ആഗോള നഗരം[8] ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമെന്ന[9] പദവി അലങ്കരിക്കുന്നതോടൊപ്പം ലോകത്തിന്റെ സാംസ്കാരിക,[10][11] സാമ്പത്തിക,[12][13] മാധ്യമ തലസ്ഥാനമായും,[14][15] ഒപ്പം ലോകത്തെ സാമ്പത്തികമായി ഏറ്റവും ശക്തിയുള്ള നഗരമായും വിശേഷിപ്പിക്കപ്പെടുന്നു.[12][16][17] സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മറ്റ് നാല് നഗരങ്ങളിൽ ബഫല്ലോ, റോച്ചസ്റ്റർ, യോങ്കേഴ്സ്, സിറാക്കൂസ് എന്നിവ ഉൾപ്പെടുന്നു.
ഭൂതല വിസ്തീർണ്ണമനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 27-ആമത്തെ വലിയ സംസ്ഥാനമായ ന്യൂയോർക്കിന് ഒരു വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുണ്ട്. സംസ്ഥാനത്തിന്റെ തെക്ക് ന്യൂജേഴ്സി, പെൻസിൽവാനിയ എന്നിവയും കിഴക്ക് കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ്, വെർമോണ്ട് എന്നിവയുമാണ് അതിർത്തികൾ. ലോംഗ് ഐലന്റിന് കിഴക്ക് റോഡ് ഐലൻഡുമായി സമുദ്രാതിർത്തിയും അതുപോലെതന്നെ കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കുമായി വടക്കുഭാഗത്തും ഒണ്ടാറിയോയുമായി വടക്കുപടിഞ്ഞാറ് ഭാഗത്തും സംസ്ഥാനത്തിന് അന്താരാഷ്ട്ര അതിർത്തിയുമുണ്ട്. അറ്റ്ലാന്റിക് തീരപ്രദേശത്തുള്ള സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് ലോംഗ് ഐലൻഡും നിരവധി ചെറിയ അനുബന്ധ ദ്വീപുകളും ന്യൂയോർക്ക് നഗരവും നിമ്ന്ന ഹഡ്സൺ റിവർ വാലിയും ഉൾപ്പെടുന്നു. ബൃഹത്തായ അപ്സ്റ്റേറ്റ് ന്യൂയോർക്ക് മേഖലയിൽ വിശാലമായ അപ്പലേചിയൻ പർവതനിരകളും സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഡിറോണ്ടാക്ക് പർവതനിരകളും ഉൾപ്പെടുന്നു. വടക്ക്-തെക്ക് ഹഡ്സൺ റിവർ വാലി, കിഴക്ക്-പടിഞ്ഞാറ് മൊഹാവ്ക് റിവർ വാലി എന്നിവ ഭൂരിഭാഗവും പർവത പ്രകൃതിയുള്ള ഈ പ്രദേശങ്ങളെ വിഭജിക്കുന്നു. പടിഞ്ഞാറൻ ന്യൂയോർക്ക് ഗ്രേറ്റ് ലേക്സ് മേഖലയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒണ്ടാറിയോ തടാകം, ഈറി തടാകം, നയാഗ്ര വെള്ളച്ചാട്ടം എന്നിവയുടെ അതിർത്തികളുമാണ്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് പ്രശസ്ത അവധിക്കാല കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ ഫിംഗർ തടാകങ്ങൾക്കാണ് പ്രാമുഖ്യം.
ആദ്യകാല യൂറോപ്യൻ വംശജർ ന്യൂയോർക്കിലെത്തുമ്പോഴേക്കും നൂറുകണക്കിനു വർഷങ്ങളായി ന്യൂയോർക്ക് പ്രദേശത്ത് അൽഗോൺക്വിയൻ, ഇറോക്വോയൻ സംസാരിക്കുന്ന തദ്ദേശീയരായ അമരിന്ത്യാക്കാർ അധിവസിച്ചിരുന്നു. ഫ്രഞ്ച് കോളനിക്കാരും ജെസ്യൂട്ട് മിഷനറിമാരും വ്യാപാരത്തിനും മതപരിവർത്തനത്തിനുമായി മോൺട്രിയാലിൽ നിന്ന് തെക്കൻ ഭാഗത്തേയ്ക്ക് എത്തി. 1609-ൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഹെൻറി ഹഡ്സൺ ഇവിടേയ്ക്ക് നാവികയാത്ര നടത്തി. ഇന്നത്തെ തലസ്ഥാനമായ അൽബാനിയായി പിന്നീട് വികസിപ്പിച്ചെടുത്ത ഹഡ്സൺ, മൊഹാവ് നദികളുടെ സംഗമസ്ഥാനത്ത് 1614 ൽ ഡച്ചുകാർ ഫോർട്ട് നസ്സാവു നിർമ്മിച്ചു. ഡച്ചുകാർ താമസിയാതെ ന്യൂ ആംസ്റ്റർഡാമിലും ഹഡ്സൺ താഴ്വരയുടെ ഭാഗങ്ങളിലും താമസമാക്കുകയും വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായ ന്യൂ നെതർലാൻഡ് എന്ന സാംസ്കാരികവൈവിധ്യമുള്ള കോളനി സ്ഥാപിക്കുകയും ചെയ്തു. 1664-ൽ ഇംഗ്ലീഷുകാർ ഡച്ചുകാരിൽ നിന്ന് കോളനി പിടിച്ചെടുത്തു. അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത് (1775–1783) ന്യൂയോർക്ക് പ്രവിശ്യയിലെ ഒരു കൂട്ടം കോളനിക്കാർ ബ്രിട്ടീഷ് കോളനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ഒടുവിൽ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ, ന്യൂയോർക്കിലെ ഉൾനാടൻ വികസനം, ഈറി കനാലിന്റെ നിർമ്മാണത്തോടെ തുടങ്ങുകയും, കിഴക്കൻ തീരത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യപ്പെടുത്താനാവാത്ത അനുകൂല സന്ദർഭങ്ങൾ നൽകിയതോടൊപ്പം രാഷ്ട്രീയവും സാംസ്കാരികവുമായ ഉയർച്ച കെട്ടിപ്പടുക്കുകയും ചെയ്തു.[18]
ടൈംസ് സ്ക്വയർ, സെൻട്രൽ പാർക്ക്, നയാഗ്ര വെള്ളച്ചാട്ടം, ഗ്രാൻഡ് സെൻട്രൽ ടെർമിനൽ പോലെ 2013 ൽ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലെണ്ണം ഉൾപ്പെടെ ന്യൂയോർക്കിലെ പല ലാൻഡ്മാർക്കുകളും ഏറെ പ്രസിദ്ധമാണ്. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ആസ്ഥാനമാണ് ന്യൂയോർക്ക്. 21ആം നൂറ്റാണ്ടിൽ ന്യൂയോർക്ക് സർഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും സാമൂഹിക സഹിഷ്ണുതയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും ഒരു ആഗോള ടെർമിനലായി മാറി. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഏകദേശം 200 കോളേജുകളും സർവ്വകലാശാലകളും ന്യൂയോർക്കിലുണ്ട്. ഇവയിൽ പലതും രാജ്യത്തെയും ലോകത്തെതന്നെയും മികച്ച 100 സ്ഥാപനങ്ങളിലുൾപ്പെടുന്നതാണ്.