നെവാർക്ക്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
നെവാർക്ക് (Newark) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ അലമേഡ കൌണ്ടിയിലുൾപ്പെട്ട ഒരു പട്ടണമാണ്. ഇത് ഒരു പട്ടണമായി സംയോജിപ്പിക്കപ്പെട്ടത് 1955 സെപ്റ്റംബർ മാസത്തിലായിരുന്നു. നെവാർക്ക് പട്ടണം പൂർണ്ണമായി ഫ്രെമോണ്ട് നഗരത്താൽ വലയം ചെയ്യപ്പെട്ടുകിടക്കുന്നു. നെവാർക്ക്, ഫ്രെമോണ്ട്, യൂണിയൻ സിറ്റി എന്നീ മൂന്നു പട്ടണങ്ങൾ ഒന്നുചേർന്ന് ഒരു ട്രൈ-സിറ്റി മേഖല രൂപം കൊള്ളുന്നു. 2015 ലെ കണക്കുകൾ പ്രകാരം 44,205 ജനസംഖ്യയുള്ള ഈ നഗരം നെവാർക്ക് എന്നു നാമകരണം ചെയ്യപ്പെട്ട അമേരിക്കൻ ഐക്യനാടുകളിലെ മറ്റു പട്ടണങ്ങളായ നെവാർക്ക് (ഒഹയോ), നെവാർക്ക് (ന്യൂ ജർസി) എന്നിവയിൽ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന പട്ടണമാണ്.
City of Newark | ||
---|---|---|
City | ||
Silliman Activity and Family Aquatic Center | ||
| ||
Location in Alameda County and the state of California | ||
Coordinates: 37°32′N 122°2′W | ||
Country | United States | |
State | California | |
County | Alameda | |
Incorporated | September 22, 1955[1] | |
• Mayor | Alan L. Nagy[2] | |
• State Senate | Bob Wieckowski (D)[3] | |
• State Assembly | Kansen Chu (D)[4] | |
• U. S. Congress | Ro Khanna (D)[5] | |
• ആകെ | 13.90 ച മൈ (36.00 ച.കി.മീ.) | |
• ഭൂമി | 13.88 ച മൈ (35.94 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.06 ച.കി.മീ.) 0.17% | |
ഉയരം | 20 അടി (6 മീ) | |
(2010) | ||
• ആകെ | 42,573 | |
• കണക്ക് (2016)[8] | 45,810 | |
• ജനസാന്ദ്രത | 3,301.62/ച മൈ (1,274.76/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific (PST)) | |
• Summer (DST) | UTC−7 (PDT) | |
ZIP code | 94560 | |
Area code | 510 | |
FIPS code | 06-50916 | |
GNIS feature IDs | 277562, 2411238 | |
വെബ്സൈറ്റ് | www |
പട്ടണത്തിന്റെ പടിഞ്ഞാറേ അറ്റം സാൻ ഫ്രാൻസിസ്കോ ഉൾക്കടലിന്റെ തെക്കേ അഗ്രത്തിനു സമീപത്തായാണ് സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റ് റൂട്ട് 84 നെവാർക്ക് പട്ടണത്തിനുള്ളിലൂടെ കടന്നുപോകുന്നു. ഇത് ഡംബാർട്ടൺ പാലത്തിലൂടെ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മുറിച്ചു കടന്ന് മെൻലോ പാർക്കിലെത്തുന്നു. ഇന്റർ സ്റ്റേറ്റ് 880 ഫ്രീമോണ്ടിൻറെ കിഴക്കേ അതിർത്തിയാണ്.
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കകളനുസരിച്ച് ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 13.9 ചതുരശ്ര മൈൽ (36 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 13.9 ചതുരശ്ര മൈൽ പ്രദേശം (36 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 0.02 ചതുരശ്ര മൈൽ (0.052 ചതുരശ്ര കിലോമീറ്റർ) അതായത് (0.17 ശതമാനം) വെള്ളവുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.