നെബുലൈസർ
ആസ്ത്മയുള്ളവരെ നന്നായി ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണം / From Wikipedia, the free encyclopedia
ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ (mist) മരുന്നുകൾ നൽകുന്നതിനുള്ള ഒരു ഉപകരണമാണ് നെബുലൈസർ(nebulizer American Englishഒഉ[1] അഥവാ nebuliser British English)[2] ) ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമൊണറി ഡിസീസ്, തുടങ്ങിയ പല ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്കായി നെബുലൈസർ ഉപയോഗിക്കുന്നു. ഓക്സിജൻ, അതിമർദ്ദത്തിലുള്ള വായു, അൾട്രാസോണിക് പവർ എന്നിവ ഉപയോഗിച്ച് സംയുക്തങ്ങളെ ചെറിയ എയറോസോൾ കണികകളാക്കി മുഖനാളത്തിലൂടെ (mouthpiece) ശ്വസിക്കാൻ നെബുലൈസർ സഹായിക്കുന്നു. വാതകത്തിന്റെയും ഖര അല്ലെങ്കിൽ ദ്രാവക കണങ്ങളുടെയും മിശ്രിതമാണ് എയറോസോൾ.