നിഗെല്ല ലോസൺ
From Wikipedia, the free encyclopedia
നിഗെല്ല ലൂസി ലോസൻ (ജനനം ജനുവരി 6, 1960)[2] ഇംഗ്ലീഷ് പാചകപുസ്തക രചയിതാവും പാചക പ്രദർശന അവതാരികയും ആണ്. മുൻ സർക്കാർ ഖജനാവ് ചാൻസലറായ നിഗൽ ലോസന്റെയും ജജെ. ലിയോൺസ് ആൻഡ് കമ്പനിയുടെ ഫുഡ് ആൻഡ് കാറ്ററി ബിസിനസ്സിന്റെ ഉടമയുടെ കുടുംബത്തിൽപ്പെട്ട വനേസ്സ ലോസന്റെയും മകളാണ് ലോസൻ.
The Honourable നിഗെല്ല ലോസൺ | ||
---|---|---|
ജനനം | നിഗെല്ല ലൂസി ലോസൺ (1960-01-06) 6 ജനുവരി 1960 (64 വയസ്സ്) വാണ്ട്സ്വർത്ത്, ലണ്ടൻ, ഇംഗ്ലണ്ട് | |
കലാലയം | ലേഡി മാർഗരറ്റ് ഹാൾ, ഓക്സ്ഫോർഡ് | |
തൊഴിൽ | ഫുഡ് റൈറ്റർ, പത്രപ്രവർത്തകനും ബ്രോഡ്കാസ്റ്ററും | |
സജീവ കാലം | 1983–present | |
തൊഴിലുടമ | BBC (current) ചാനൽ 4, ITV (former) ഗുഡ് ഫുഡ് ചാനൽ Food Network (UK version; frequent repeats of Channel 4 and BBC shows) | |
അറിയപ്പെടുന്നത് | ടിവി അവതരണം, കുക്കറി, എഴുത്ത് | |
ശൈലി | ഡെസേർട്ട്, പേസ്ട്രി, മിഡിൽ ഈസ്റ്റേൺ, ഇംഗ്ലീഷ്, മെഡിറ്ററേനിയൻ | |
ഉയരം | 5 ft 7 in (170 cm) | |
ജീവിതപങ്കാളി(കൾ) |
| |
കുട്ടികൾ | 2 | |
മാതാപിതാക്ക(ൾ) |
| |
ബന്ധുക്കൾ | ഡൊമിനിക് ലോസൺ, റോസ മോങ്ക്ടൺ (brother and sister-in-law) | |
| ||
വെബ്സൈറ്റ് | nigella |
ലണ്ടനിലെ ഗോദോൾഫിൻ ആൻഡ് ലത്തീമർ സ്കൂളിൽ ചേർന്ന് പഠിച്ചതിനെ തുടർന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലേഡി മാർഗരറ്റ് ഹാളിൽ നിന്നും ബിരുദം നേടിയ ശേഷം റസ്റ്റോറന്റു രംഗത്തെ വിമർശകയായും പുസ്തകം നിരൂപകയായും പ്രവർത്തിക്കുകയും പിന്നീട് 1986-ൽ ദ സൺഡേ ടൈംസ് ഡെപ്യൂട്ടി സാഹിത്യ എഡിറ്ററായും ഫ്രീലാൻസ് പത്രപ്രവർത്തകയായും നിരവധി പത്രങ്ങളിലും മാസികളിലും എഴുതി തുടങ്ങുകയും ചെയ്തു. 1998-ൽ ആദ്യ പാചകപുസ്തകം ഹൗ ടു ഈറ്റ്, 300,000 കോപ്പികൾ പ്രസിദ്ധീകരിക്കുകയും വിറ്റഴിക്കുകയും ചെയ്തു. 2000-ൽ ആ വർഷത്തെ ബ്രിട്ടീഷ് ബുക്ക് അവാർഡ് നേടിയ രണ്ടാമത്തെ പുസ്തകം ഹൗ ടു ബി എ ഡൊമസ്റ്റിക് ഗോഡെസ്സ് പ്രസിദ്ധീകരിച്ചു.
1999-ൽ മറ്റൊരു മികച്ച വിൽപ്പനയുള്ള പാചകപുസ്തകത്തോടൊപ്പം സ്വന്തം പാചക പരമ്പരയായ നിഗെല്ല ബൈറ്റ്സ് ചാനൽ 4-ൽ ആതിഥേയ ആയി അവതരിപ്പിച്ചു. നിഗെല്ല ബൈറ്റ്സ് ലോസൻ ഗിൽഡ് ഓഫ് ഫുഡ് റൈറ്റേഴ്സ് അവാർഡ് നേടുകയും 2005-ൽ ഐടിവി പകൽസമയത്തെ ചാറ്റ് ഷോയിൽ നിഗല്ല, വിമർശകരുടെ പ്രതികൂലമായ പ്രതികരണത്തെ നേരിടുകയും തുടർന്ന് റേറ്റിംഗ് താഴുകയും ഷോ റദ്ദാക്കുകയും ചെയ്തു. 2006-ൽ അമേരിക്കയിലെ ഫുഡ് നെറ്റ്വർക്കിൻറെ നിഗല്ല ഫീസ്റ്റ് ഷോയിൽ അവർ പങ്കെടുത്തു. പിന്നാലെ മൂന്നു ഭാഗങ്ങളുള്ള ബിബിസി റ്റു പരമ്പരകളിലും യുകെയിൽ നിഗല്ലാസ് ക്രിസ്മസ് കിച്ചൻ എന്നിവയിൽ പങ്കെടുക്കുകയും ഇത് 2007-ൽ ബിബിസി റ്റുവിൽ നിഗല്ല എക്സ്പ്രസ് കമ്മീഷൻ ചെയ്യുന്നതിലേക്ക് നയിച്ചു. സ്വന്തമായി കുക്ക്വെയർ മേഖലയിൽ, ലിവിംഗ് കിച്ചൻ, ലോകമെമ്പാടും 7 മില്ല്യൻ പൗണ്ടിന്റെ മൂല്യമുള്ള 3 മില്യൺ പാചകക്കുറിപ്പുകൾ വിറ്റു.