![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/8a/Lake_chuzenji_and_kegon_waterfall.jpg/640px-Lake_chuzenji_and_kegon_waterfall.jpg&w=640&q=50)
നിക്കൊ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ജപ്പാനിലെ കാന്റോ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നിക്കൊ ദേശീയോദ്യാനം (ഇംഗ്ലീഷ്: Nikkō National Park; ജാപ്പനീസ്: 日光国立公園? Nikkō Kokuritsu Kōen). 1934-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, തൊച്ചിഗി, ഗുന്മ, ഫുക്കുഷിമ, നീഗാത്ത എന്നീ പ്രവിശ്യകളിലായി വ്യാപിച്ച് കിടക്കുന്നു.
വസ്തുതകൾ നിക്കൊ ദേശീയോദ്യാനം, Location ...
നിക്കൊ ദേശീയോദ്യാനം | |
---|---|
日光国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() കെഗോൺ വെള്ളച്ചാട്ടവും ചൂസെൻജി തടാകവും | |
Location | ഹോൻഷു, ജപ്പാൻ |
Nearest city | നിക്കൊ, തോച്ചിഗി പ്രവിശ്യ |
Coordinates | 36°58′43″N 139°23′42″E |
Area | 1,147.53 square kilometres (443.06 sq mi) |
Established | December 4, 1934 |
അടയ്ക്കുക
ജപ്പാനിലെ ഒരു അതിമനോഹരമായ പ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് നിക്കൊ ദേശീയോദ്യാനം.[1] പ്രകൃതിരമണീയതയെ കൂടാതെ ചില ചരിത്ര നിർമ്മിതികൾക്കും പ്രസിദ്ധമാൺയ് ഈ വനമേഖല. നിരവധി ബുദ്ധക്ഷേത്രങ്ങളും, ഷിന്റൊ ദേവാലയങ്ങളും ഇവിടെയുണ്ട്. നിക്കൊ ടൊഷൊ-ഗു, റിന്നൊ-ജി എന്ന ആരാധനാലയങ്ങൾ നിക്കൊ ദേശീയോദ്യാനത്തിലാണുള്ളത്. ഇവയെ യുനെസ്കോ "നിക്കോയിലെ ക്ഷേത്രങ്ങൾ" എന്ന പേരിൽ ലോകപൈതൃകകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2][3]