നാസോ
From Wikipedia, the free encyclopedia
അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപരാഷ്ട്രമായ കോമൺവെൽത്ത് ഒഫ് ബഹാമസിന്റെ തലസ്ഥാനവും പ്രധാന നഗരവുമാണ് നാസോ. ദ്വീപസമൂഹത്തിലെ ഒരു പ്രധാന ദ്വീപായ ന്യൂ പ്രോവിഡൻസിന്റെ ഉത്തര പൂർവ തീരത്തായി സ്ഥിതിചെയ്യുന്ന നാസോ ലോകപ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. സുഖകരമായ കാലാവസ്ഥയും മനോഹരമായ കടൽത്തീരവും വൈവിധ്യമാർന്ന ഉഷ്ണമേഖലാ സസ്യജാലവും നാസോയുടെ പ്രത്യേകതകളാകുന്നു. വിനോദസഞ്ചാരത്തിന് സമ്പദ്ഘടനയിൽ ഏറെ പ്രാധാന്യമുണ്ട്. ഏതാനും വ്യവസായങ്ങളും ഈ നഗരത്തിൽ സ്ഥിതി ചെയ്യുന്നു.
വസ്തുതകൾ നാസോ, Country ...
നാസോ | |
---|---|
The Atlantis Resort | |
Motto(s): Forward, Upward, Onward, Together | |
Country | Bahamas |
Island | പ്രമാണം:Badge of New Providence.png New Providence |
Rebuilt/Renamed | 1695 |
• ആകെ | 207 ച.കി.മീ.(80 ച മൈ) |
(2010) | |
• ആകെ | 2,48,948 |
• ജനസാന്ദ്രത | 1,200/ച.കി.മീ.(3,100/ച മൈ) |
• മെട്രോ സാന്ദ്രത | 1,203/ച.കി.മീ.(3,120/ച മൈ) |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ഏരിയ കോഡ് | 242 |
അടയ്ക്കുക