നാഷണൽ ഡാർക്ക്-സ്കൈ വീക്ക്(National dark sky week) (NDSW), ഏപ്രിലിലെ അമവാസി വരുന്ന ആഴ്ച ആചരിക്കുന്നു.,[1]
ആ ആഴ്ച ലോകത്തെ മുഴുവൻ ജനതയും വിളക്കണച്ച് പ്രകാശമലിനീകരണമില്ലാത്ത ആകാശത്തിന്റെ രാത്രിദൃശ്യം ആസ്വദിക്കും.
വെർജീനിയായിലെ മിഡ്ലോത്തിയനിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായിരുന്ന ‘’’ജെന്നിഫർ ബർലൊ’’’യാണ് 2003ൽ പരിപാടി തുടങ്ങിയത്. അതിന്റെ പ്രചാരവും പങ്കെടുക്കലും ഒറോ കൊല്ലം ചെല്ലുംതോറും കൂടി വരുന്നു. [2][3]
വസ്തുതകൾ നാഷണൽ ഡാർക്ക്-സ്കൈ വീക്ക് (NDSW), സ്ഥിതി/പദവി ...
താൽക്കാലികമായി പ്രകാശമലിനീകരണം കുറക്കുകയും രാത്രിയിലെ ആകാശത്തിൽ അതിന്റെ ഫലത്തെപറ്റി ബോധവൽക്കരണം നടത്തലും.*
ആകാശത്തേക്കു പോകുന്ന പ്രകാശത്തേക്കാൾ താഴേക്കു പതിക്കുന്ന പ്രകാശസംവിധാനത്തെ പ്രോൾസാഹിപ്പിക്കുക.
ജ്യോതിശാസ്ത്ര പഠനത്തെ പ്രോൽസാഹിപ്പിക്കുക.
"രാത്രിയിലെ ആകാശത്തിന്റെ ബ്രഹത്തായ സൗന്ദര്യം ഒരു സമ്മാനമാണ്. പാഴായ വെളിച്ചത്തിൽ മറച്ചുവയ്ക്കാനുള്ളതല്ല. പ്രപഞ്ചത്തിന്റെ അത്ഭുതമായ ഈ സൗന്ദര്യം ഭാവി തലമുറയ്ക്ക് നഷ്ടപ്പെടരുത്.” ജെനിഫർ ബാർലൊ [4]
ഈ പരിപാടിയിൽ താത്പര്യമുള്ള പങ്കാളികൾ മുറിയ്ക്കുള്ളിലേയും പുറത്തേയും ആവശ്യമില്ലാത്ത വെളിച്ചം കെടുത്തി, രാത്രിയിലെ ആകാശത്തിലെ പ്രകാശമലിനീകരണം കുറയ്ക്കുന്നു. അന്തരാഷ്ട്ര ഇരുണ്ട ആകാശ സംഘടന പുറത്തെ പ്രകാശമലിനീകരണത്തിനെതിരെ മുൻകരുതലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. [5]
ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെ വിളക്കുകൾ ഉപ്യോഗിക്കുക.
പ്രത്യേകസ്ഥലങ്ങളിലേക്ക് മാത്രമായി വെളിച്ചം ഉപയോഗിക്കുക.
ആവശ്യത്തി പ്രകാശമുള്ള വിളക്കുകൾ ഉപയോഗിക്കുക.
നീലവെളിച്ചത്തിന്റെ ഉപയോഗം കുറയ്ക്കുക.
താഴേക്ക് പ്രകാശം വീഴ്ത്തുന്ന വിളക്കുകൾ ഉപയോഗിക്കുക.
പ്രകാശമലിനീകരണം എന്നത് വ്യാപകാർഥമുള്ള ഒരു പദമാണ്, രാത്രിയിലെ ആകാശത്തെ പ്രകാശമാനമാക്കുന്ന കൂടുതലായുള്ള കൃത്രിമ പ്രകാശമാണ്. അവ താഴെ പറയുന്ന തരങ്ങളാണ്.
ആകാശദീപ്തി, രാത്രിയിലെ ആകാശത്തെ മുഴുവനായി കാണാൻ പറ്റാതാക്കുന്ന, പട്ടണങ്ങളുടെ മുകളിൽ അന്തരീക്ഷത്തിലെ ജലകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്ന പ്രക്കാം ഉണ്ടാക്കുന്ന ഒരുതരം മങ്ങിയ ശോഭ.[6]
ആവശ്യമില്ലാത്ത ഇടങ്ങളിലേക്ക് പരിധി ലംഘിച്ചു വരുന്ന പ്രകാശം. ഒരു ഉദാഹരണം, നക്ഷത്രങ്ങളെ കാണാതാക്കുന്നാകാശത്തേക്കും ചുറ്റിലുൻ പ്രകാശം പരത്തുന്ന തെരുവു വിളക്കുകൾ. [7]
സുരക്ഷയ്ക്കും കാര്യപ്രാപ്തിയ്ക്കും ആവശ്യമുള്ളതിലും കുടുതൽ പ്രകാശം
പട്ടണങ്ങളിലും റോഡരുകിലും ഉള്ള അലങ്കോലമായ വെളിച്ചം
മനുഷ്യന്റെ കാഴ്ചയ്ക്ക് താൽക്കാലികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന കടിനപകാശം (glare).