നാഴിക
കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകം / From Wikipedia, the free encyclopedia
കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ് നാഴിക. ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതിൽ നിന്നും രണ്ടര നാഴികയാണ് ഒരു മണിക്കൂർ എന്നു മനസ്സിലാക്കാം. നാഴികയെ വീണ്ടും 60 വിനാഴികകളായി തിരിച്ചിരിക്കുന്നു. [1]. ഇതനുസരിച്ച് 1 മണിക്കൂർ = 2 1/2 നാഴികയും, 1 മിനിട്ട് = 2 1/2 വിനാഴികയും, 1 സെക്കണ്ട് = 2 1/2 ഗുർവക്ഷരവും ആണ്.