നാലാം ദലായ് ലാമ
From Wikipedia, the free encyclopedia
നാലാമത്തെ ദലായ് ലാമ ആയിരുന്നു യോൺടെൻ ഗ്യാറ്റ്സോ (1589–1617). ഇദ്ദേഹം ഒരു ജിനോങ് (മംഗോളിയൻ സ്ഥാനപ്പേര്). ടിബറ്റൻ കലണ്ടഋലെ എർത്ത്-ഓക്സ് വർഷത്തിന്റെ പന്ത്രണ്ടാം മാസം മുപ്പതാം ദിവസം മംഗോളിയയിലാണ് ഇദ്ദേഹം ജനിച്ചത്.[1] (മറ്റുചില സ്രോതസ്സുകൾ പറയുന്നത് ഇദ്ദെഹം എർത്ത്-ഓക്സ് വർഷത്തിന്റെ ആദ്യ മാസമാണ് ജനിച്ചതെന്നാണ്).[2] ചോകുർ ഗോത്രത്തിന്റെ ഖാൻ ആയിരുന്ന സുൽട്രിം ചോജിയുടെ മകനും അൾട്ടാൻ ഖാന്റെ പേരമകനുമായിരുന്നു യോൺടെൻ ഗ്യാറ്റ്സോ. സുൾട്രിം ചോജിയുടെ രണ്ടാമത്തെ ഭാര്യയായ ഫകെൻ നുല ആയിരുന്നു മാതാവ്. യോൺടെൻ ഗ്യാറ്റ്സോ ഒരു മംഗോൾ വംശജനായിരുന്നു. ആറാം ദലായ് ലാമ ഒഴിച്ചാൽ ടിബറ്റൻ വംശജനല്ലാത്ത ഏക ദലായ് ലാമയായിരുന്നു യോൺടെൻ ഗ്യാറ്റ്സോ. ആറാമത്തെ ദലായ് ലാമ സാങ്യാങ് ഗ്യാറ്റ്സോ ഒരു മോൺപ വംശജനായിരുന്നു.
വസ്തുതകൾ യോൺടെൻ ഗ്യാറ്റ്സോ, ഭരണകാലം ...
യോൺടെൻ ഗ്യാറ്റ്സോ | |
---|---|
നാലാം ദലായ് ലാമ | |
ഭരണകാലം | 1601–1617 |
മുൻഗാമി | സോനം ഗ്യാറ്റ്സോ |
പിൻഗാമി | ഗവാങ് ലോബ്സാങ് ഗ്യാറ്റ്സോ |
Tibetan | ཡོན་ཏན་རྒྱ་མཚོ་ |
Wylie | yon tan rgya mtsho |
Transcription (PRC) | Yoindain Gyaco |
Chinese | 雲丹嘉措 |
ജനനം | 1589 മംഗോളിയ |
മരണം | 1617 (28 വയസ്സ്) ടിബറ്റ് |
അടയ്ക്കുക