നാഗാർജുനസാഗർ അണക്കെട്ട്
From Wikipedia, the free encyclopedia
ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത (Masonry ) അണക്കെട്ടാണ് ആന്ധ്രാപ്രദേശിലെ നാഗാർജുനസാഗർ അണക്കെട്ട്. ഹൈദരാബാദിൽ നിന്നും 150 കി.മീ. അകലെയുള്ള നാഗാർജുനസാഗർ കൃഷ്ണാനദിയിലാണ് നിർമിച്ചിട്ടുള്ളത്. പൗരാണികകാലത്ത് വിജയപുരി എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം, എ.ഡി. രണ്ടാം നൂറ്റാണ്ടിൽ അവിടെ ജീവിച്ചിരുന്ന നാഗാർജുന എന്ന ബുദ്ധസന്ന്യാസിയുടെ കാലശേഷം നാഗാർജുനസാഗർ എന്നറിയപ്പെട്ടു തുടങ്ങി.
വസ്തുതകൾ നാഗാർജുനസാഗർ അണക്കെട്ട്, നിർദ്ദേശാങ്കം ...
നാഗാർജുനസാഗർ അണക്കെട്ട് | |
---|---|
നിർദ്ദേശാങ്കം | 16°36′N 79°20′E |
നിർമ്മാണച്ചിലവ് | 1300 കോടി രൂപ |
അടയ്ക്കുക