From Wikipedia, the free encyclopedia
നഖ്ശബന്ദിയ്യ (English: Naqshbandiyyah, പേർഷ്യൻ: نقشبندی, അറബി: نقشبندية naqshbandī;) മുസ്ലിം സുന്നി വിഭാഗത്തിൽ ഉൾപ്പെടുന്ന പ്രമുഖ സൂഫീ ധാരയാണ്.[1][2] ഉസ്ബൈക്കിൽ ജീവിച്ചിരുന്ന സൂഫി സന്യാസി ബഹാഉദ്ദീൻ നക്ഷബന്ദ് ബുഖാരി യാണ് ഈ ധാരയുടെ സ്ഥാപകൻ . സാധാരണ സൂഫി ധാരകൾ അലി വഴിയാണ് ഉത്ഭവിച്ചതെങ്കിൽ നഖ്ശബന്ദി ധാര അബൂബക്കർ, സൽമാൻ അൽ ഫാരിസി എന്നിവരിലൂടെ മിശ്രിതമായാണ് കടന്നു വന്നതെന്ന് വിശ്വസിക്കപ്പെടുന്നു.[3] അഹ്റാരിയ്യ, മുജ്ജ്ധദിയ്യ, ഖാലിദിയ്യ, മസ്ഹരിയ്യ ,ജഹ്റിയ്യ , ഹഖാനി തുടങ്ങി പതിനഞ്ചോളം ഉപ വിഭാഗങ്ങൾ ഈ സൂഫി ധാരയിലുണ്ട്
സാധാരണ സൂഫികളെ പോലെ പ്രബോധന പ്രവർത്തനങ്ങൾ തന്നെയാണ് നഖ്ശബന്ദി സൂഫികളുടെയും മുഖ്യ മേഖല. ഇസ്ലാമിക് പള്ളികൾ, ദർഗ്ഗകൾ, ഖാൻഖാഹ് എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. തുർക്കുമെൻസ്ഥാനിലെ യൂസുഫ് ഹമദാനി , സ്പാനിഷ് വംശജനായ അബ്ദുൽ ഖാലിഖ് ജിദ്വാനി തുടങ്ങിയ സൂഫി സന്യാസികളാണ് നഖ്ശബന്ദി ധാരയ്ക്ക് തുടക്കം കുറിച്ചതെങ്കിലും[4]. ബഹാഉദ്ദീൻ നക്ഷബന്ദ് ബുഖാരിയാണ് ഈ ധാരയെ സംഘടിത രൂപത്തിലേക്ക് കൊണ്ടുവന്നത്. സൂഫികൾക്കിടയിലെ കാർക്കശ്യവാദികളായാണ് നഖ്ശബന്ദിയ്യ സൂഫികൾ അറിയപ്പെടുന്നത്. സൂഫി ശവകുടീരങ്ങളിലെ പുഷ്പ്പാർച്ചന, എണ്ണ നൈവേദ്യങ്ങൾ , കല്ലറകളിൽ തിരി കത്തിക്കുക, ഖവ്വാലി പോലുള്ള സംഗീത സദസ്സുകൾ എന്നിവയെല്ലാം നക്ഷബന്ദി സൂഫികൾ എതിർക്കുന്നു. സൂഫി ശവ കുടീരങ്ങൾ സന്ദർശിക്കുന്ന സ്ത്രീകൾ ഇസ്ലാമിക വസ്ത്രം ധരിക്കണമെന്നും, സ്ത്രീകളെ ശവ കുടീരങ്ങൾ സന്ദർശിക്കാൻ അനുവദിക്കരുത് എന്നിങ്ങനെയുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ഇവരിലെ യോഗികൾക്കുണ്ട്.
നഖ്ശബന്ദിയ്യ സൂഫികൾ രാഷ്ട്രീയത്തിലും ഭരണ കാര്യത്തിലും സജീവമായി ഇടപ്പെടുന്നവരാണ് അത് കൊണ്ട് തന്നെ ഭരണ കൂട സ്ഥാപകരായും വിമർശകരായും , സേനാധിപതികളായും ഈ ധാരയിലെ സൂഫി സന്യാസികൾ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കാണാം. സുൽത്താൻ മുറാദ് , സുൽത്താൻ മുഹമ്മദ് അടക്കമുള്ള ഉസ്മാനിയ ഖിലാഫത്തു സാമ്രാജ്യ സുൽത്താന്മാർ നഖ്ശബന്ദി സൂഫികളായിരുന്നു . നക്ഷബന്ദി സൂഫികളുടെ ഭരണകൂടം എന്നപേരിലാണ് ഓട്ടോമൻ രാജവംശം അറിയപ്പെട്ടത് തന്നെ [5].
ഇസ്ളാമിക ഖിലാഫത്തിൽ വിശ്വസിക്കുന്ന സൂഫി ധാരയാണ്നഖ്ശബന്ദിയ്യ. അത് കൊണ്ട് തന്നെ ഇസ്ളാമിക ഭരണത്തിനായി പോരാട്ടങ്ങൾ നയിക്കാനും ഇവർ തയ്യാറായി. റഷ്യ , ഈജിപ്ത്, സൈപ്രസ്, ഗ്രീസ്, ഹംഗറി, അർമേനിയ, പാലസ്തീൻ, സിറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധമുഖങ്ങളിൽ നഖ്ശബന്ദി സൂഫികൾ നിറഞ്ഞു നിന്നിരുന്നു. [6] ഓട്ടോമൻ രാജവംശത്തിനു വേണ്ടിയായിരുന്നു ഇവരുടെ പോരാട്ടങ്ങളിലധികവും .
ചൈനയിലെ ബായ് ലാങ് വിപ്ലവത്തിന് പിറകിലും മാ ഹ്യൂലോങ് എന്ന നഖ്ശബന്ദി- ജഹ്റിയ്യ സൂഫിസന്യാസിയുടെ കീഴിലുള്ള ജഹ്റിയ്യ സൂഫികളായിരുന്നു[7]. റഷ്യയിലെ ചെച്നിയൻ വിപ്ലവത്തിനു പിന്നിൽ ഖാദിരിയ്യ സൂഫികളോടൊപ്പം നഖ്ശബന്ദിയ്യ സൂഫികളുമുണ്ടായിരുന്നു . ചെച്നിയൻ ഇസ്ലാമിക വാദിയായ സൂഫി യോദ്ധാവ് ഇമാം ശാമിൽ നഖ്ശബന്ദി ധാരയിൽ പെട്ട ആളാണ്. [8] അഫ്ഗാനിൽ സോവിയറ്റ് കടന്നു കയറ്റത്തിനെതിരെ യുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ അഹ്മദ് ഖൈലാനി, സിബികത്തുള്ളഹ് മുജദ്ദദി എന്നിവരും പ്രശസ്തരായ നക്ഷബന്ദി സൂഫികളായിരുന്നു.
തുർക്കി യിൽ ഇസ്ളാമിക വ്യവസ്ഥ സ്ഥാപിക്കുവാനും മേഖലയിൽ ഓട്ടോമൻ ശൃഖല വികസിപ്പിക്കുവാനും സിറിയ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിൽ ഉയർന്നു വരുന്ന സൂഫികളുടെ കീഴിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണേന്തുന്നതും നഖ്ശബന്ദി സൂഫികളാണെന്ന് ആരോപിക്കപ്പെടുന്നു . ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ടർക്കിയുടെ ലേബളിൽ തങ്ങളുടെ ആശയ ആചാരങ്ങൾ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണിവർ[9].
ഇതര മുസ്ലിം വിഭാഗങ്ങളോട് സഹിഷ്ണുതാപരമായി പെരുമാറുന്നതിനാൽ ഇഖ്വാൻ, ഇസ്ളാമിസ്റുകൾ, വിവിധ ശിയാ കൂട്ടായ്മകൾ എന്നിവരുടെ പിന്തുണ നഖ്ശബന്ദി സൂഫികൾക്കു ലഭിക്കാറുണ്ട്. എന്നാൽ സലഫികളുമായി ഇവരുടെ ബന്ധം അത്ര സുഖകരമല്ല .അഫ്ഗാൻ ,ഇറാക്ക് , ലിബിയ , സിറിയ എന്നിവിടങ്ങളിൽ അമേരിക്കൻ സഖ്യത്തിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ട നഖ്ശബന്ദി സൂഫികൾ സലഫികളുടെ കടന്നു വരവോടെ ഭയന്ന് പാലായനം ചെയ്യുകയാണുണ്ടായത്. [10]
ബാഖി ബില്ലാഹ് ബെറാങ് എന്ന സൂഫി സന്യാസിയിലൂടെയാണ് നഖ്ശബന്ദി ധാര ഇന്ത്യയിലേക്ക് എത്തുന്നത് .ശൈഖ് അഹമ്മദ് സർഹിന്ദി, മുഗൾ ചക്രവർത്തി ഔറംഗസേബ് , ഷാ വലീയുള്ള ,അഹ്മദ് അൽ ഫാറൂഖി സർ ഹിന്ദി, : ഷാ ഖുലാം അലി ദഹ്ലവി, ക്വജാ മഹ്മൂദ് നക്ഷബന്ദി, മൗലാനാ മഹമൂദ് ഹസൻ അശൈഖ് ഉണ്ണിമുഹിയുദ്ദിൻ അൽ ബക്റി എന്നിവർ നഖ്ശബന്ദി ധാരയിലെ പ്രമുഖ ഇന്ത്യൻ സൂഫികളാണ്
അബൂബക്കർ മടവൂർ, മൗലാനാ മഹമൂദ് ഹസൻ, നൂഞ്ഞേരി ശൈഖ്, താനൂർ അബ്ദുറഹ്മാൻ ശൈഖ്, ദുന്നഅ്ല് നഖ്ശബന്ദി വലി, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, സയ്യിദ് ദാലിൽ അഫ്ഗാനി അൽ അവിയൂരി , ഗുലാം മുഹമ്മദ് അഹ്മദ് നഖ്ഷബന്ദി, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി, സയ്യിദ് ഇസ്മാഈൽ ബുഖാരി, വലിയ്യുല്ലാഹി പാനൂർ മൂസ ഉസ്താദ് എന്നിവർ കേരളീയ പാശ്ചാത്തലത്തിൽ പ്രസിദ്ധരായ നക്ഷബന്ദി സൂഫി വര്യന്മാരാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.