ദീ പാർട്ടൈ
From Wikipedia, the free encyclopedia
തൊഴിൽ, നിയമത്തിന്റെ ഭരണം, മൃഗസംരക്ഷണം, ഉയർന്നവർഗ്ഗക്കാരുടെ ഉന്നമനം, തൃണമൂല ജനാധിപത്യം എന്നിവയ്ക്കുള്ള പാർട്ടി (Die Partei für Arbeit, Rechtsstaat, Tierschutz, Elitenförderung und basisdemokratische Initiative), അഥവാ ദീ പാർട്ടൈ, ഒരു ജർമ്മൻ രാഷ്ട്രീയ പാർട്ടി ആണ്. ടൈറ്റാനിക്ക് എന്ന ജർമ്മൻ മാസികയുടെ എഡിറ്റർമാരാാണ് 2004-ൽ സ്ഥാപിത രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനായി ദീ പാർട്ടൈ സ്ഥാപിച്ചത്. മാർട്ടിൻ സോൺബോൺ ആണ് ഇതിന് നേതൃത്വം നൽകുന്നത്. 2014-ലെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റ് നേടി, ഇതാദ്യമായാണ് ഒരു ആക്ഷേപഹാസ്യ പാർട്ടി യൂറോപ്യൻ പാർലമെന്റിൽ സീറ്റ് നേടുന്നത്. 2019-ലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സീറ്റ് ലഭിച്ചു.
വസ്തുതകൾ ദീ പാർട്ടൈPartei für Arbeit, Rechtsstaat, Tierschutz, Elitenförderung und basisdemokratische Initiative, നേതാവ് ...
ദീ പാർട്ടൈ Partei für Arbeit, Rechtsstaat, Tierschutz, Elitenförderung und basisdemokratische Initiative | |
---|---|
നേതാവ് | മാർട്ടിൻ സൊണ്ണെബോൺ |
രൂപീകരിക്കപ്പെട്ടത് | 2 ആഗസ്റ്റ് 2004 |
മുഖ്യകാര്യാലയം | ബെർലീൻ |
യുവജന സംഘടന | ഹിന്റ്നെർ യുഗെന്ദ് |
അംഗത്വം (2019) | 43,000 |
പ്രത്യയശാസ്ത്രം | ആക്ഷേപഹാസ്യം |
European Parliament group | ഗ്രീൻസ്/EFA |
നിറം(ങ്ങൾ) | കറുപ്പ്, വെള്ള, ചുവപ്പ് |
യൂറോപ്യൻ പാർലമെന്റ് | 2 / 96 |
വെബ്സൈറ്റ് | |
https://www.die-partei.de/ www.die-partei.de |
അടയ്ക്കുക