ദി അംബ്രല്ലാസ് (റെനോയ്ർ)
From Wikipedia, the free encyclopedia
1880-കളിൽ രണ്ടു ഘട്ടങ്ങളായി പിയറി ആഗസ്റ്റേ റെനോയ്ർ വരച്ച ഓയിൽ-ഓൺ-കാൻവാസ് പെയിന്റിംഗ് ആണ് ദി അംബ്രല്ലാസ്.(French: Les Parapluies) ചിത്രങ്ങളുടെ ഇടപാടുകാരനായ ലെയ്ൻ ബീക്വസ്റ്റിന്റെ ശേഖരത്തിൻറെ ഭാഗമായി ലണ്ടനിലെ നാഷണൽ ഗ്യാലറി ഉടമസ്ഥതയിലുള്ളതാണ് ഈ ചിത്രം. എന്നാൽ ലണ്ടനിൽ ഡബ്ലിൻ സിറ്റി ദ ഹുഗ് ലെയ്ൻ ഗാലറിയിൽ ഈ ചിത്രം ഇടവിട്ട് പ്രദർശിപ്പിക്കപ്പെടുന്നു. 2013 മെയ് മാസത്തിൽ ഡബ്ലിനിൽ ആറ് വർഷക്കാലത്തേയ്ക്ക് ഈ ചിത്രം വീണ്ടും പ്രദർശനത്തിനായി തിരിച്ചെത്തിയിരുന്നു.[1]