ദാദാഭായ് നവറോജി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
എ ഓ ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ് ദാദാഭായ് നവറോജി (സെപ്റ്റംബർ 4 1825 - ജൂൺ 30 1917). കോൺഗ്രസ്സിനു ആ പേരു നിർദ്ദേശിച്ചത് ദാദാഭായ് നവറോജി ആയിരുന്നു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ രണ്ടാമത്തെ പ്രസിഡണ്ടാമായി. ഏറ്റവും പ്രായം കൂടിയ കോൺഗ്രസ്സ് പ്രസിഡണ്ടായിരുന്നു.
വസ്തുതകൾ ദാദാബായി നവറോജി, ജനനം ...
ദാദാബായി
നവറോജി | |
---|---|
ജനനം | (1825-09-04)4 സെപ്റ്റംബർ 1825 |
മരണം | 30 ജൂൺ 1917(1917-06-30) (പ്രായം 91) |
തൊഴിൽ | ബുദ്ധിജീവി, വിദ്യാഭ്യാസ വിചക്ഷണൻ, വസ്ത്രവ്യാപാരി, ആദ്യകാല ഇന്ത്യൻ രാഷ്ട്രീയനേതാവ്,സ്വാതന്ത്ര്യ സമരനേതാവ് |
അടയ്ക്കുക
ഇദ്ദേഹം "ഇന്ത്യയുടെ വന്ദ്യവയോധികൻ" എന്നറിയപ്പെടുന്നു.[1] വസ്ത്രവ്യാപാരി, വിദ്യാഭ്യാസ വിചക്ഷണൻ, ബുദ്ധിജീവി എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം പാർസി വംശജനായിരുന്നു.
1892 മുതൽ 1895 വരെ ബ്രിട്ടീഷ് പാർലമെന്റിൽ എം. പി. ആയിരുന്നു, ബ്രിട്ടീഷ് പാർലമെന്റിലേക്ക് മൽസരിച്ച് ജയിച്ച ആദ്യത്തെ ഏഷ്യക്കാരനായിരുന്നു അദ്ദേഹം.[2]