ദഹിസർ നദി
From Wikipedia, the free encyclopedia
മുംബൈയുടെ പ്രാന്തപ്രദേശമായ ദഹിസറിലൂടെ കടന്നുപോകുന്ന, സാൽസെറ്റ് ദ്വീപിലെ ഒരു നദിയാണ് ദാഹിസർ നദി. നഗരത്തിന്റെ വടക്കു ഭാഗത്തുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ തുളസി തടാകത്തിലാണ് ഇത് ഉത്ഭവിക്കുന്നത്. ദേശീയോദ്യാനം കടന്ന് ശ്രീകൃഷ്ണ നഗർ, ദൗലത്ത് നഗർ, ലെപ്രസി കോളനി, കന്ദർ പാഡ, സഞ്ജയ് നഗർ, ദഹിസർ ഗാവോഠാൻ എന്നിവിടങ്ങളിലൂടെ മൊത്തം 12 കിലോമീറ്റർ ദൂരം നദി ഒഴുകുന്നു. [1] ഒടുവിൽ മനോരി ക്രീക്കിലെത്തി അറബിക്കടലിൽ ചേരുന്നു, ഇതിന്റെ വൃഷ്ടിപ്രദേശത്തിന്റെ ആകെ വിസ്തീർണ്ണം 3488 ഹെക്ടറാണ്. [2]
ദഹിസർ നദി | |
---|---|
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
City | മുംബൈ |
Physical characteristics | |
പ്രധാന സ്രോതസ്സ് | സഞ്ജയ് ഗാന്ധി ദേശീയോദ്യാനം മുംബൈ സബർബൻ ജില്ല, ഇന്ത്യ |
നദീമുഖം | അറബിക്കടൽ, ഇന്ത്യ |
നീളം | 12 km (7.5 mi) |
ആഴം |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 34.88 km2 (13.47 sq mi) |
ഒരുകാലത്ത് മനോഹരമായിരുന്ന ഈ നദിയുടെ പരിസരങ്ങളിൽ ഹിന്ദി സിനിമകളുടെ ചിത്രീകരണം നടക്കാറുണ്ടായിരുന്നു. [3] 1960 കളുടെ അവസാനം വരെ ഈ നദിയിൽ മുതലകൾ വസിക്കുന്നതായി കാണപ്പെട്ടു. [4] വ്യാവസായിക മാലിന്യങ്ങൾ, ചേരികളിൽ നിന്നുള്ള മലിനജലം എന്നിവ മൂലം നദി ഇന്നു മലിനീകരിക്കപ്പെട്ട നിലയിലാണ്. ചെളി, അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ അടിഞ്ഞുകൂടിയതിനാൽ അടുത്ത കാലത്തായി നദിയുടെ ആഴം കുറഞ്ഞു. നൂറിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ട 2005 ലെ മഹാരാഷ്ട്ര വെള്ളപ്പൊക്കത്തിനുശേഷം, നദി വൃത്തിയാക്കാനും ഭാവിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം തടയാനും ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഈ നദിയുടെ വീതികൂട്ടൽ പദ്ധതി ഏറ്റെടുത്തു. [5] 2021-22 കാലയളവിലെ മഹാരാഷ്ട്ര സംസ്ഥാന ബഡ്ജറ്റിൽ ദഹിസർ, പൊയ്സർ , ഓഷിവാരാ നദികളുടെ പുനരുദ്ധീകരണത്തിനായി 1500 കോടി രൂപ വകയിരുത്തി. [6]