ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹന വ്യൂഹം . മനുഷ്യന്റെ ദഹന വ്യവസ്ഥയിൽ അന്നപഥവും അനുബന്ധ ഗ്രന്ഥികളും ഉൾപ്പെടുന്നു .
മനുഷ്യരടക്കം ഭക്ഷണം കഴിക്കുന്ന മൃഗങ്ങളിലെല്ലാം , രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം.
മനുഷ്യരിലെ ദഹനവ്യൂഹ ഘടകങ്ങൾ
വായ: വായിൽ ഭക്ഷണം പ്രവേശിക്കുമ്പോൾ തന്നെ ദഹന പ്രക്രിയ ആരംഭിക്കുന്നു. പല്ലുകൾ , നാക്ക്, ഉമിനീർ ഗ്രന്ഥികൾ എന്നിവയാണ് വയിലെ ദഹനവ്യൂഹ ഘടകങ്ങൾ. പല്ലുകൾ ഭക്ഷണത്തെ ചവയ്ക്കുകയും അരയ്ക്കുകയും ചെയ്ത് വിഴുങ്ങാൻ പാകത്തിലാക്കുന്നു, ചെറുതു വലുതുമായ നിരവധി ഉമിനീർ ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങളും (ഉമിനീർ), വായിലെ പല കോശങ്ങളിൽ നിന്നുമുള്ള മ്യൂസിനുകളും (mucins), ചേർന്ന് ചവയ്ക്കപ്പെട്ട ഭക്ഷണത്തെ ക്ലേശരഹിതമായി വുഴുങ്ങാവുന്ന ഗോളമാക്കുന്നു (bolus). ഉമിനീരിലെ എൻസൈമുകൾ അന്നജത്തെയും , കൊഴുപ്പിനേയും വിഘടിക്കുന്ന പ്രക്രിയക്ക് തുടക്കമിടുന്നു.
- വായ (Mouth)
- വദനഗഹ്വരം (Buccal cavity)
- ഉമിനീർ ഗ്രന്ഥികൾ (Salivary Glands)
- കർണപാർശ്വ ഗ്രന്ഥി (Parotid Gland)
- ഉപഹന്വാസ്ഥി ഗ്രന്ഥി (Sub Mandibular Gland)
- ഉപജിഹ്വ ഗ്രന്ഥി (Sublingual Gland)
- ഗ്രസനി (Pharynx)
- അന്നനാളം (Oesophagus)
- വിഭാജകചർമ്മം (Diaphragm)
- ആമാശയം (Stomach)
- ഹൃദ്രാഗി ഭാഗം (Cardiac Region)
- മുൻ അഗ്ര ഭാഗം (Fundic Region)
- ഗാത്ര ഭാഗം (Body Region)
- പിൻ അഗ്ര ഭാഗം (Pyloric Region)
- ചെറുകുടൽ/ക്ഷുദ്രാന്ത്രം (Small Intestine)
- പക്വാശയം (Duodenum)
- ശൂന്യാന്ത്രം/മധ്യാന്ത്രം (Jejanum)
- കൃശാന്ത്രം/രോഷാന്ത്രം (Ileum)
- ആഗ്നേയഗ്രന്ഥി (Pancreas)
- പ്ലീഹ (Spleen)
- വൻകുടൽ/ബൃഹദാന്ത്രം (Large Intestine)
- അന്ധാന്ത്രം (Cecum)
- സ്ഥൂലാന്ത്രം (Colon)
- ആരോഹണ സ്ഥൂലാന്ത്രം(Ascending Colon)
- അനുപ്രസ്ഥ സ്ഥൂലാന്ത്രം(Transverse Colon)
- അവരോഹണ സ്ഥൂലാന്ത്രം(Descending Colon)
- അവഗ്രഹ സ്ഥൂലാന്ത്രം(Sigmoid Colon)
- മലാന്ത്രം/മലാശയം (Rectum)
- മലദ്വാരം (Anus)
- വിരരൂപ പരിശോഷിക/ആന്ത്രപുച്ഛം (Vermiform Appendix)
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.