ദളവാകുളം കൂട്ടക്കൊല
From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വൈക്കം ക്ഷേത്രം തങ്ങളുടെ പൂർവ്വ ബുദ്ധ വിഹാരമാണെന്ന് അവകാശം ഉന്നയിച്ചുകൊണ്ട് ഒരു പറ്റം ഈഴവ യുവാക്കൾ ക്ഷേത്രത്തിലേക്കു നടത്തിയ സമാധാനപരമായ ജാഥ സംഘർഷത്തിൽ കലാശിക്കുകയും, വേലുത്തമ്പി ദളവയുടെ ആളുകളാൽ ഏതാണ്ട് 200 ഓളം യുവാക്കൾ കൊല്ലപ്പെടുകയും[അവലംബം ആവശ്യമാണ്] മൃതശരീരങ്ങൾ ദളവയുടെ ആളുകൾ ക്ഷേത്രത്തിന്റെ കിഴക്കെനടയിലുള്ള ചെളി കുളത്തിൽ ചവിട്ടി താഴ്ത്തുകയും ചെയ്തു എന്ന് പറയപ്പെടുന്ന സംഭവമാണ് ദളവാക്കുളം കൂട്ടക്കൊല.
കോട്ടയം ജില്ലയിലെ വൈക്കം താലുക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു ദളവാക്കുളം സ്ഥിതി ചെയ്തിരുന്നത്.നമ്പൂതിരിമാരല്ലാത്ത സവർണ്ണ ജനതക്കായി രാമയ്യൻദളവ 1754-ൽ കുത്തിച്ച കുളം പിന്നീട് ദളവാക്കുളമായി അറിയപ്പെട്ടത് ഇന്ന് അവിടെ വൈക്കം ബസ് സ്റ്റാന്റ് പ്രവർത്തിക്കുന്നു.