ത്രില്ലർ (ഗാനം)
From Wikipedia, the free encyclopedia
അമേരിക്കൻ ഗായകൻ മൈക്കൽ ജാക്സന്റെ ഒരു ഗാനമാണ് "ത്രില്ലർ" . റോഡ് ടെംപ്ടൊൻ ന്റെ വരികൾകൾക്ക് ഈണം നൽകിയത് ക്വിന്സീ ജോൺസ് ആണ്. ജാക്സന്റെ 1982-ലെ സ്റ്റുഡിയോ ആൽബമായ ത്രില്ലറിലെ ഏഴാമത്തെയും അവസാനത്തെയും ഗാനമായാണിത് പുറത്തിറങ്ങിയത്.[1] [2]നടൻ വിൻസെന്റ് പ്രൈസ് ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ത്രില്ലർ നിരൂപക പ്രശംസ നേടിക്കൊടുത്ത ഒരു ഗാനമാണ്. ത്രില്ലർ ആൽബത്തിൽ നിന്ന് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഇടം പിടിക്കുന്ന ജാക്സന്റെ ഏഴാമത്തെ ഗാനമാണ്.
"ത്രില്ലർ" | ||
---|---|---|
പ്രമാണം:Michael jackson thriller 12 inch single USA.jpg | ||
ഗാനം പാടിയത് മൈക്കൽ ജാക്സൺ | ||
from the album ത്രില്ലർ | ||
ബി-സൈഡ് | "Things I Do for You" | |
പുറത്തിറങ്ങിയത് | നവംബർ 2, 1983 (1983-11-02) (worldwide) ജനുവരി 23, 1984 (1984-01-23) (US) | |
Format |
| |
റെക്കോർഡ് ചെയ്തത് | April-November 1982 | |
Genre |
| |
ധൈർഘ്യം | 5:57 (album version) 4:02 (7" single edit version) | |
ലേബൽ |
| |
ഗാനരചയിതാവ്(ക്കൾ) | Rod Temperton | |
സംവിധായകൻ(ന്മാർ) | ക്വിന്സീ ജോൺസ് | |
Music video | ||
"ത്രില്ലർ" on YouTube | ||
ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച ഈ ഗാനത്തിന്റെ 14 മിനുട്ട് ദൈർഘ്യമുള്ള ഒരു ഹൊറർ വീഡിയോ 1983-ൽ മൈക്കൽ ജാക്സൺസ് ത്രില്ലർ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.ഇതിന്റെ വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 90 ലക്ഷം പ്രതികളാണ് ഇതുവരെ വിറ്റുപോയത്. 2009 ഡിസംബറിൽ ലിബർട്ടി ഓഫ് കോൺഗ്രസ്റ്റ് ത്രില്ലർ വീഡിയോ നാഷണൽ ഫിലിം രജിസ്ട്രിയിൽ ഉൾപ്പെടുത്തി. അമേരിക്കൻ സംസ്കാരത്തെ പരിപോഷിപ്പിച്ച, പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായിട്ടാണ് ഒരു സംഗീത വീഡിയോ (ഇതുവരെ ഒരെണ്ണം) ഇങ്ങനെ ചേർക്കപ്പെടുന്നത്.വീഡിയോയുടെ ഏറ്റവും ശ്രദ്ധേയമായ രംഗത്ത് ജാക്സൻ മറ്റു നടന്മാരോടൊത്ത് പ്രേതങ്ങളുടെ രൂപത്തിൽ നൃത്തം ചെയ്യുന്നതാണ്.പാട്ടിൽ, വാതിൽ അടയുന്ന ശബ്ദം, അതുപോലെ ഇടി, കാറ്റ് മരപ്പലകകൾക്കു മുകളിൽ നടക്കുമ്പോൾ ഉള്ള കാലടി ശബ്ദം ഓരിയിടുന്ന നായ്ക്കളുടെ ശബ്ദം എന്നിവ കേൾക്കാൻ കഴിയും.ഭീതിജനകമായ തീമുകളും ഘടകങ്ങളും അടങ്ങിയ വരികളും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. ആറ് എംടിവി സംഗീത പുരസ്കാര നാമനിർദ്ദേശം നേടിയ ഇത് മൂന്നെണ്ണം കരസ്ഥമാക്കുകയും ചെയ്തിതിട്ടുണ്ട്.