തോമിസം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തത്ത്വചിന്തകനും, ദൈവശാസ്ത്രജ്ഞനും, വേദപാരംഗതനുമായ തോമസ് അക്വീനാസിന്റെ ആശയങ്ങളേയും രചനാസഞ്ചയത്തേയും ആശ്രയിക്കുന്ന ദർശനവ്യവസ്ഥയാണ് തോമിസം. തത്ത്വചിന്തയിൽ അരിസ്റ്റോട്ടിലിന്റെ രചനകൾക്കെഴുതിയ വ്യാഖ്യാനമാണ് അക്വീനാസിന്റെ മുഖ്യ സംഭാവന. അദ്ദേഹത്തിന്റെ ദൈവശാസ്ത്രസംഗ്രഹം (സമ്മാ തിയോളജിയേ) എന്ന കൃതി, മദ്ധ്യകാല ദൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനരചനകളിലൊന്നായിരുന്നു. തത്ത്വചിന്തയുടേയും ദൈവശാസ്ത്രത്തിന്റെയും പാഠ്യപദ്ധതികളുടെ ഭാഗമായി അത് ഇന്നും തുടർന്നു. "മാലാഖാമാർക്കൊപ്പമുള്ള വേദപാരംഗതൻ" (ഡോക്ടറിസ് എയ്ഞ്ചലസി)[1] എന്ന ചാക്രികലേഖത്തിൽ പത്താം പീയൂസ് മാർപ്പാപ്പ, അക്വീനാസിന്റെ മുഖ്യസിദ്ധാന്തങ്ങളുടെ അടിത്തറയെ ആശ്രയിച്ചല്ലാതെ കത്തോലിക്കാസഭയുടെ പ്രബോധങ്ങൾ മനസ്സിലാക്കാനാവില്ലെന്നു പ്രഖ്യാപിച്ചു:
“ | തോമസ് അക്വീനാസിന്റെ ചിന്തയുടെ അടിസ്ഥാനവാദങ്ങളെ, സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാവുന്ന അഭിപ്രായങ്ങൾ എന്നതിനു പകരം ഭൗതികവും ദൈവികവുമായ ശാസ്ത്രങ്ങൾ പണിയപ്പെട്ടിരിക്കുന്ന അടിത്തറയായി വേണം കാണാൻ; അമ്മാതിരി തത്ത്വങ്ങളെ ഉപേക്ഷിക്കുകയോ ഏതെങ്കിലും വിധത്തിൽ ദുർബ്ബലപ്പെടുത്തുകയോ ചെയ്താൽ, വിശുദ്ധശാസ്ത്രങ്ങൾ പഠിക്കുന്നവർക്ക്, ദൈവവെളിപാടിന്റെ തത്ത്വങ്ങൾക്ക് സഭയുടെ പ്രബോധനാധികാരം (magisterium of the Church) നൽകുന്ന വ്യാഖ്യാനത്തിലെ വാക്കുകൾ പോലും മനസ്സിലാവാതെ വരുകയെന്നതാവും ഫലം. [1] | ” |
ഇരുപതാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയിൽ നടന്ന സമഗ്രനവീകരണസംരംഭമായ രണ്ടാം വത്തിക്കാൻ സൂനഹദോസ് അക്വീനാസിന്റെ ചിന്താവ്യവസ്ഥയെ 'അനശ്വരദർശനം' എന്നു പുകഴ്ത്തി.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.