From Wikipedia, the free encyclopedia
നീർക്കോലിപ്പാമ്പിനോടു സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് തെയ്യാൻ പാമ്പ്. ഇത് നാട്രിസിഡേ കുടുംബത്തിൽപ്പെടുന്നു. ഈ പാമ്പിന്റെ ശാസ്ത്രനാമം അംഫീസ്മാ സ്റ്റൊളാറ്റ എന്നാണ്. പ്രാദേശികമായി ഇവ പടകൂടി, തേയിപ്പാമ്പ്, പുല്ലുരുവി, തെയ്യൻ പാമ്പ്, തേളിയൻ, ദൈവത്താൻകുട്ടി എന്ന പേരിലും അറിയപ്പെടുന്നു. മറ്റു പാമ്പുകളെ അപേഷിച്ച് കൂട്ടമായി താമസിക്കുന്നതിനാലാണ് ഇവ പടകൂടി എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ 2000 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് സാധാരണ തെയ്യാൻ പാമ്പുകളെ കണ്ടുവരുന്നത്. നെൽവയലുകൾ, കുളക്കരകൾ, ഇടതൂർന്നു വളരുന്ന പുൽമേടുകൾ, കുറ്റിക്കാടുകൾ എന്നിവിടങ്ങളാണ് തെയ്യാൻ പാമ്പുകളുടെ ഇഷ്ട വാസസ്ഥലം.
Buff striped keelback | |
---|---|
at Yavatmal | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Serpentes |
Family: | Colubridae |
Genus: | Amphiesma A.M.C. Duméril, Bibron, & A.H.A. Duméril, 1854 |
Species: | A. stolatum |
Binomial name | |
Amphiesma stolatum (Linnaeus, 1758) | |
Synonyms | |
ഒരു മീറ്ററോളം നീളത്തിൽ വളരുന്ന തവിട്ടുനിറത്തിലുള്ള പാമ്പാണിത്. നീണ്ട വാലും വലിയ കണ്ണും വരകളുള്ള ശരീരവും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. തീരെ ഉപദ്രവകാരിയല്ലാത്ത ഈ പാമ്പിനെ സമതലങ്ങളിലാണ് സാധാരണ കാണുന്നത്. മഴക്കാലത്ത് ഇവ കൂട്ടമായി സഞ്ചരിക്കാറുണ്ട്. ഒരെണ്ണത്തിന്റെ കൊന്നാൽ പത്തെണ്ണം ഒന്നിനും പിറകെ എത്തുന്നതായി കാണുന്നത് കൊണ്ട് ഇവയ്ക്ക് പടകൂട്ടി എന്നൊരു പേരുണ്ട്. തേളിയൻ, ദൈവത്താൻ കുട്ടി എന്നിങ്ങനെയും ഇവയെ വിളിയ്ക്കാറുണ്ട്.
40 സെന്റിമീറ്ററാണ് തെയ്യാൻ പാമ്പുകളുടെ ശരാശരി നീളം. പെൺപാമ്പുകൾക്ക് 80 സെന്റിമീറ്റർ വരെ നീളമുണ്ടായിരിക്കും. ശരീരത്തിന് ഇളം തവിട്ടോ ഇരുണ്ട തവിട്ടോ നിറമാണ്. തല മുതൽ വാൽ വരെ ശരീരത്തിന്റെ ഇരു പാർശ്വങ്ങളിലുമായി മഞ്ഞനിറത്തിലോ മഞ്ഞകലർന്ന തവിട്ടുനിറത്തിലോ ഉള്ള രണ്ട് വരകൾ കാണാം. ശരീരത്തിന്റെ അവസാന പകുതിയിൽ ഈ വരകൾ കൂടുതൽ പ്രകടമാണ്. തല ഇളം തവിട്ടുനിറമാണ്; വായയുടെ ചുറ്റിലും കണ്ണുവരെയുള്ള ഭാഗങ്ങളിലും ഇളം മഞ്ഞനിറവും. വായിൽ 21-24 പല്ലുകളുണ്ട്. തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ കാണുന്ന തെയ്യാൻ പാമ്പുകളുടെ കണ്ണുകൾക്കു പിന്നിൽ വീതിയുള്ള കറുത്ത വരകളുണ്ട്. തെയ്യാൻ പാമ്പുകളുടെ ശരീരം മുഴുവൻ പരുക്കൻ ശൽക്കങ്ങൾ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.
പകൽ സമയങ്ങളിലാണ് തെയ്യാൻ പാമ്പുകൾ സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവ പാറയിടുക്കുകളിലോ കുറ്റിക്കാടുകളിലോ മാളങ്ങളിലോ വൃക്ഷങ്ങളുടെ കൊമ്പിലോ ഉറങ്ങുന്നു.
തവളകളാണ് തെയ്യാൻ പാമ്പുകളുടെ മുഖ്യ ആഹാരം. പല്ലികൾ, ചെറിയ എലികൾ, പോക്കാച്ചിത്തവളകൾ എന്നിവയെയും ഇവ ജീവനോടെ വിഴുങ്ങാറുണ്ട്. തെയ്യാൻ പാമ്പുകളെ പിടികൂടിയാൽപ്പോലും അപൂർവമായേ ഇവ ഉപദ്രവിക്കാറുള്ളൂ. ഭയപ്പെടുന്ന അവസരത്തിൽ ഇവ പത്തി വിടർത്താറുണ്ട്. പത്തി വെള്ളയോ നീലയോ ചുവപ്പോ നിറത്തിലുള്ള ശല്ക്കങ്ങളാൽ ആവൃതമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.