സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു അതിരൂപതയാണ് തൃശൂർ അതിരൂപത. ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ ക്വോഡ് ജാം പ്രിഡെം എന്ന ഉത്തരവിൻ പ്രകാരം 1887 മേയ് 20-നാണ് ഈ രൂപത സ്ഥാപിതമായത്.

വസ്തുതകൾ അതിരൂപത തൃശ്ശൂർ, സ്ഥാനം ...
അതിരൂപത തൃശ്ശൂർ
സ്ഥാനം
രാജ്യംഇന്ത്യ
പ്രദേശംതൃശ്ശൂർ ജില്ല
പ്രവിശ്യകേരളം
മെത്രാസനംതൃശ്ശൂർ
സ്ഥിതിവിവരം
അംഗങ്ങൾ500,000
വിവരണം
സഭാശാഖസീറോ മലബാർ കത്തോലിക്കാസഭ
ആചാരക്രമംപൗരസ്ത്യ സുറിയാനി
സ്ഥാപിതം1887
ഭദ്രാസനപ്പള്ളിലൂർദ്ദ്പള്ളി (കത്തീഡ്രൽപ്പള്ളി),
സഹ-ഭദ്രാസനപ്പള്ളിബസിലിക്കാപ്പള്ളി
വിശുദ്ധ മദ്ധ്യസ്ഥ(ൻ)അമലോദ്ഭവമാതാവ്
ഭരണം
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
ശ്രേഷ്ഠ മെത്രാപ്പോലീത്തറാഫേൽ തട്ടിൽ
ബിഷപ്പ്മാർ ആൻഡ്രൂസ് താഴത്ത്
സഹായ മെത്രാൻമാർ ടോണി നീലങ്കാവിൽ
വികാരി ജനറാൾമോൺ.ജോസ് വല്ലൂരാൻ
വിരമിച്ച മെത്രാന്മാർമാർ ജേക്കബ് തൂങ്കുഴി
വെബ്സൈറ്റ്
bispage.net/trichurarchdioces
അടയ്ക്കുക
തൃശ്ശൂർ അതിരൂപത ആസ്ഥാനം
Lourdes Metropolitan Cathedral

തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന പാലക്കാട് ജില്ലയുടേയും കോയമ്പത്തൂർ ജില്ലയുടേയും ഭാഗങ്ങൾ ചേർത്ത് ജൂൺ 20 ജൂൺ 1974 ന് പാലക്കാട് രൂപതയും കൊടുങ്ങല്ലൂർ താലൂക്ക് മുഴുവനും മുകുന്ദപുരം താലൂക്കിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും ആലുവ, പറവൂർ താലൂക്കുകളുടെ ചെറിയ ഭാഗവും ചേർത്ത 22 ജുൺ 1978 ന് ഇരിങ്ങാലക്കുട രൂപതയും രൂപികരിച്ചു.

പോപ്പ് ജോൺ പോൾ രണ്ടാമൻ 18 മെയ് 1995 ൽ തൃശ്ശൂർ രൂപതയെ അതിരൂപതയായി ഉയർത്തുകയും പാലക്കാട് രൂപതയും ഇരിങ്ങാലക്കുട രൂപതയും തൃശ്ശൂർ അതിരൂപതയുടെ സാഫ്രഗൻ രൂപതകളായി (suffragan diocese) പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴത്തെ തൃശ്ശൂർ രൂപതയുടെ മെത്രാനായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തെ അതിരൂപതയുടെ പ്രഥമ മെത്രപോലീത്തയായി അവരോധിച്ചു.

കീഴിലുള്ള രൂപതകൾ

അപ്പസ്തോലിക്ക് വികാരിമാർ

  • മാർ അഡോൾഫ് മെഡ്ലിക്കോട്ട് (1887 - 1896)
  • മാർ ജോൺ മേനാച്ചേരി (1896 - 1919)

ബിഷപ്പുമാർ

  • മാർ ഫ്രാൻസിസ് വാഴപ്പിള്ളി (1919 - 1944)
  • മാർ ജോർജ്ജ് ആലപ്പാട്ട് (1944 - 1970)

ആർച്ച്ബിഷപ്പുമാർ

  • മാർ ജോസഫ് കുണ്ടുകുളം (1970 - 1997)
  • മാർ ജേക്കബ് തൂങ്കുഴി (1997 - 2007)
  • മാർ ആൻഡ്രൂസ് താഴത്ത് (2007 -)

പുറത്തേയ്ക്കുള്ള കണ്ണികൾ


Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.