![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/43/Thiruvathirakali_kerala.jpg/640px-Thiruvathirakali_kerala.jpg&w=640&q=50)
തിരുവാതിരകളി
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃതതകലാരൂപം / From Wikipedia, the free encyclopedia
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരകളി. ഹൈന്ദവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ വീടുകളിലും, ശിവ ക്ഷേത്രങ്ങളിലും, പാർവതി പ്രാധാന്യമുള്ള ഭഗവതി ക്ഷേത്രങ്ങളിലും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. ഗണപതി സ്തുതിയോടെയും സരസ്വതി വന്ദനത്തോടെയും ആണ് സാധാരണ ഗതിയിൽ തിരുവാതിര പാട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് പ്രധാനമായും ശിവപാർവതി സ്തുതിച്ചും, ചില പുരാണ കഥകൾ ഒക്കെ പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരകളിയെ കണക്കാക്കാറുണ്ട്.
തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തിരുവാതിര (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/43/Thiruvathirakali_kerala.jpg/640px-Thiruvathirakali_kerala.jpg)
ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്.
വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തൻ തിരുവാതിര അഥവാ പൂത്തിരുവാതിര എന്ന് പറയുന്നു.