From Wikipedia, the free encyclopedia
താലൂക്ക് എന്നത് ഇന്ത്യയിയിലെയും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തഹസിൽ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ജില്ലാ ഭരണകൂടത്തിനടിയിൽ വരുന്നു. തഹസിൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി, കൂടാതെ തഹസിൽദാർ താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്. സംസ്ഥാന റവന്യൂ വകുപ്പിന്റെ ഭാഗമായ കളക്ടറേറ്റുകൾക്ക് കീഴിലാണ് താലൂക്ക് കാര്യാലയങ്ങൾ വരുന്നത്. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്.
കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ളത് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. 7 താലൂക്കുകൾ വീതമാണ് ഈ 4 ജില്ലകളിലുമുള്ളത്. ഏറ്റവും കുറവ് താലൂക്കുകളുള്ളത് വയനാട് ജില്ലയിലാണ്. സുൽത്താൻ ബത്തേരി, മാനന്തവാടി, വൈത്തിരി എന്നീ മൂന്നു താലൂക്കുകൾ മാത്രമാണ് വയനാട് ജില്ലയിലുള്ളത്. താലൂക്കുകൾക്ക് മുകളിലായി റവന്യൂ ഡിവിഷനുകൾ ഉണ്ട്, സബ് കളക്ടർ അഥവാ റവന്യൂ ഡിവിഷനൽ ഓഫീസർ ആണ് റവന്യൂ ഡിവിഷനുകളുടെ പ്രധാന ഭരണാധികാരി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.