![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/SthAfrica.ThaboMbeki.01.jpg/640px-SthAfrica.ThaboMbeki.01.jpg&w=640&q=50)
താബോ എംബെക്കി
From Wikipedia, the free encyclopedia
വർണ്ണവിവേചനത്തിനുശേഷമുള്ള കാലത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തെ പ്രസിഡന്റാണ് താബോ എംവുയെൽവ എംബെക്കി[3] (ജനനം: 18 ജൂൺ 1942). 14 ജൂൺ 1999[4] മുതൽ 24 സെപ്തംബർ 2008[5] വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാം പ്രാവശ്യത്തെ ഭരണം അവസാനിക്കുന്നതിന് ഒൻപത് മാസം ശേഷിക്കുമ്പോൾ അദ്ദേഹം രാജിപ്രഖ്യാപനം നടത്തി. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റി തിരിച്ചുവിളിച്ചതുകൊണ്ടാണ് അദ്ദേഹം രാജിവച്ചത്. ജേക്കബ് സുമയുടെ അഴിമതിയുൾപ്പെടെ വിവിധ വിഷയങ്ങളിൽ നാഷണൽ പ്രോസിക്യൂട്ടിങ്ങ് അതോറിറ്റിയിൽ അനധികൃത ഇടപെടലുകൾ നടത്തി എന്ന് ജഡ്ജിയായ സി ആർ നിക്കൾസണിന്റെ കണ്ടെത്തലിനെത്തുടർന്നാണ് രാജിയുണ്ടായത് . എന്നാൽ 12 ജനുവരി 2009 ന് സുപ്രീംകോടതി നിക്കൾസണിന്റെ വിധി ഏകകണ്ഠമായി തള്ളിക്കളഞ്ഞു[6][7][8] പക്ഷെ രാജി നിലനിന്നു.
വസ്തുതകൾ താബോ എംബെക്കി, 2nd President of South Africa ...
താബോ എംബെക്കി | |
---|---|
![]() | |
2nd President of South Africa | |
ഓഫീസിൽ 14 June 1999 – 24 September 2008 | |
Deputy | Jacob Zuma Phumzile Mlambo-Ngcuka |
മുൻഗാമി | Nelson Mandela |
പിൻഗാമി | Kgalema Motlanthe (as President) Ivy Matsepe-Casaburri (as Acting President) |
Deputy President of South Africa | |
ഓഫീസിൽ 10 May 1994 – 14 June 1999 | |
രാഷ്ട്രപതി | Nelson Mandela |
മുൻഗാമി | Office established |
പിൻഗാമി | Jacob Zuma |
1st Chairperson-in-office of the Commonwealth of Nations | |
ഓഫീസിൽ 12 November 1999 – 2 March 2002 | |
Head | Elizabeth II |
മുൻഗാമി | Position established |
പിൻഗാമി | John Howard |
Chancellor, University of South Africa | |
പദവിയിൽ | |
ഓഫീസിൽ 8 December 2016 | |
മുൻഗാമി | Bernard Ngoepe |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1942-06-18) 18 ജൂൺ 1942 (82 വയസ്സ്) Mbewuleni, Eastern Cape, South Africa[1] |
ദേശീയത | South African |
രാഷ്ട്രീയ കക്ഷി | African National Congress |
പങ്കാളി | Zanele Dlamini Mbeki |
കുട്ടികൾ | Monwabise Kwanda[2] |
അൽമ മേറ്റർ | University of London University of Sussex |
ഒപ്പ് | ![]() |
അടയ്ക്കുക