തബല
ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യം / From Wikipedia, the free encyclopedia
ഇന്ത്യൻ സംഗീതത്തിൽ പൊതുവെയും, ഉത്തരേന്ത്യൻ ശാസ്ത്രീയ സംഗീതമായ ഹിന്ദുസ്ഥാനി സംഗീതത്തിൽ പ്രത്യേകിച്ചും ഉപയോഗിക്കപ്പെടുന്ന ഒരു കൊട്ടുവാദ്യമാണ് തബല. വലിപ്പത്തിലും ആകൃതിയിലും വ്യത്യസ്തമായ രണ്ടു വാദ്യോപകരണങ്ങൾ തബലയുടെ ഭാഗമായുണ്ട്. വീപ്പ അഥവാ ഡ്രം (drum) എന്നർഥം വരുന്ന ഒരു അറബി വാക്കാണ് തബല എന്നതിനുറവിടം.[1]