ഡൽഹൗസി പ്രഭു
From Wikipedia, the free encyclopedia
1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു യഥാർഥ പേര് ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ എന്നാണ്. സ്കോട്ട്ലൻഡിൽ ഡൽഹൗസിയിലെ ഒൻപതാമതു പ്രഭു ആയ ജോർജ് റാംസെ (1770-1838)യുടെ മകനായി ഇദ്ദേഹം 1812 ഏപ്രിൽ 22-ന് ജനിച്ചു. ഓക്സ്ഫോഡിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 1837-ൽ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1838-ൽ പത്താമത്തെ പ്രഭു ആയി. ബോർഡ് ഒഫ് ട്രേഡിന്റെ വൈസ് പ്രസിഡന്റും (1843) പ്രസിഡന്ററും (1845), ആയിരുന്നിട്ടുണ്ട്. മുപ്പത്തിയഞ്ചാം വയസിൽ ഇന്ത്യയിലെ ഗവർണർ ജനറലായ അദ്ദേഹം ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു.[1]
വസ്തുതകൾ ഇന്ത്യയുടെ ഗവർണർ ജനറൽ, Monarch ...
ദ മാർക്വെസ് ഓഫ് ഡൽഹൗസി കെ.റ്റി., പി.സി. | |
---|---|
ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1848–1856 | |
Monarch | വിക്റ്റോറിയ |
പ്രധാനമന്ത്രി | ജോൺ റസ്സൽ എഡ്വേഡ് സ്മിത്ത്-സ്റ്റാൻലി ജോർജ് ഹാമിൽട്ടൺ-ഗോർഡൻ ഹെൻറി ജോൺ ടെമ്പിൾ |
മുൻഗാമി | ഹെൻറി ഹാർഡിഞ്ച് |
പിൻഗാമി | ചാൾസ് കാനിങ് |
വാണിജ്യബോർഡിന്റെ അദ്ധ്യക്ഷൻ | |
ഓഫീസിൽ 1845 ഫെബ്രുവരി 5 – 1846 ജൂൺ 27 | |
Monarch | വിക്റ്റോറിയ |
പ്രധാനമന്ത്രി | റോബർട്ട് പീൽ |
മുൻഗാമി | വില്യം ഗ്ലാഡ്സ്റ്റോൺ |
പിൻഗാമി | ജോർജ് വില്ലിയേഴ്സ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1812-04-22)22 ഏപ്രിൽ 1812 ഡൽഹൗസി കോട്ട, മിഡ്ലോത്തിയൻ |
മരണം | 19 ഡിസംബർ 1860(1860-12-19) (പ്രായം 48) ഡൽഹൗസി കോട്ട, മിഡ്ലോത്തിയൻ |
പൗരത്വം | യു.കെ. |
ദേശീയത | സ്കോട്ടിഷ് |
പങ്കാളി | സൂസൻ ഹേ (മരണം. 1853) |
അൽമ മേറ്റർ | ക്രൈസ്റ്റ് ചർച്ച്, ഓക്സ്ഫഡ് |
അടയ്ക്കുക