From Wikipedia, the free encyclopedia
ഡ്രോസെറേസി സസ്യകുടുംബത്തിൽപ്പെടുന്ന കീടഭോജി സസ്യമാണ് ഡ്രോസെറ. ഡ്രോസെറോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ സസ്യനാമം നിഷ്പന്നമായിട്ടുള്ളത്.
ഡ്രോസെറ | |
---|---|
ഡ്രോസെറ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Drosera |
Species | |
See separate list. |
ഡ്രോസെറയുടെ ഇലയിൽ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയിൽപ്പെടുത്താൻ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തിൽ സൂര്യപ്രകാശമേല്ക്കുമ്പോൾ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാൽ സൂര്യ തുഷാരം (സൺ ഡ്യൂസ്), ഡ്യൂപ്ലാന്റ്സ്, അക്കരപ്പൂട, അഴുകണ്ണി എന്നീ പേരുകളിലും ഡ്രോസെറ അറിയപ്പെടുന്നു.[1]
ഡ്രോസെറയ്ക്ക് തൊണ്ണൂറോളം സ്പീഷീസുണ്ട്. ഇന്ത്യയിൽ ഇതിന്റെ മൂന്ന് ഇനങ്ങളുണ്ടെങ്കിലും ഡ്രോസെറ പെൽടേറ്റ എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ് ഡ്രോസെറ. എന്നാൽ ചതുപ്പുനിലങ്ങളിലാണ് ഇവ സമൃദ്ധമായി വളരുന്നത്.
ഈ ദുർബല സസ്യത്തിന്റെ കാണ്ഡം വളരെച്ചെറുതാണ്. ഇലകൾ പുഷ്പാകാരികമായി ക്രമീകരിച്ചിരിക്കുന്നു. രൂപാന്തരം സംഭവിച്ച ഇലകളാണ് പ്രാണികളെ പിടിക്കാൻ സഹായിക്കുന്നത്. പത്രതലം നീളം കൂടിയതോ വൃത്താകൃതിയിലുള്ളതോ ആയിരിക്കും.
പത്രതലത്തിലെ അഗ്രം ഉരുണ്ടു തടിച്ച സ്പർശകങ്ങൾ പശപോലെയള്ള ദ്രാവകം സ്രവിപ്പിക്കുന്നു. സ്പർശകങ്ങളുടെ അഗ്രത്തിൽ മഞ്ഞുതുള്ളി പോലെ കാണുന്ന ഈ സ്രവത്തെ തേൻതുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് പറന്നെത്തുന്ന പ്രാണികൾ അതിൽ ഒട്ടിപ്പിടിക്കുന്നു. സൂക്ഷ്മഗ്രാഹകങ്ങളായ സ്പർശകങ്ങൾ വളരെ വേഗത്തിൽ അകത്തേക്കു വളയുന്നതിനാൽ പ്രാണി പത്രതലത്തിലെത്തുന്നു. സ്പർശകങ്ങളുടെ ഇത്തരത്തിലുള്ള വളയൽ അതിനടുത്തുള്ള മറ്റു സ്പർശകങ്ങളെക്കൂടി വളയാൻ പ്രേരിപ്പിക്കുന്നു. അതിനാൽ മറ്റു സ്പർശകങ്ങളുടെ അഗ്രഭാഗവും പ്രാണിയെ പൊതിയുന്നു. വളരെയധികം സ്പർശകങ്ങളുടെ അഗ്രങ്ങൾ ഇത്തരത്തിൽ ഇരയെ പൊതിഞ്ഞു ബന്ധിക്കുന്നു. ചിലയവസരങ്ങളിൽ ഇല തന്നെ വളഞ്ഞ് ഒരു കപ്പിന്റെ ആകൃതിയിലായിത്തീരാറുണ്ട്. ഇരയെ പൊതിയുന്ന സ്പർശകങ്ങളുടെ അഗ്രഭാഗത്തുനിന്നും സ്രവിക്കുന്ന ദ്രാവകത്തിലെ പെപ്സിൻ ഹൈഡ്രോക്ലോറിക് ആസിഡ് ഇരയുടെ ശരീരത്തിലുള്ള നൈട്രോജിനസ് സംയുക്തങ്ങളെ മുഴുവൻ ലായനി രൂപത്തിലാക്കുന്നു. ഈ ലായനിയെ ഇലയിലുള്ള കലകൾ ആഗിരണം ചെയ്യുന്നു. ലായനി വലിച്ചെടുത്തു കഴിയുമ്പോൾ സ്പർശകങ്ങൾ വീണ്ടും പൂർവസ്ഥിതിയിലെത്തുകയും പശയുള്ള ദ്രാവകം സ്രവിക്കുകയും ചെയ്യുന്നു. കാറ്റു വീശുന്നതോടെ ദഹിക്കാതെ അവശേഷിക്കുന്ന പ്രാണിയുടെ ഭാഗങ്ങൾ ഇലയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു.
പ്രാണികളെ ഭക്ഷിക്കാതെയും ഡ്രോസെറ സസ്യത്തിന് ജീവിക്കാനാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. വിത്തുകളുപയോഗിച്ചും കാണ്ഡം മുറിച്ചു നട്ടും പ്രജനനം നടത്തുന്ന ഈ സസ്യത്തെ ഗ്രീൻ ഹൌസുകളിൽ നട്ടുവളർ ത്താറുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്രോസെറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.